SignIn
Kerala Kaumudi Online
Saturday, 27 April 2024 12.05 AM IST

എൻ.എഫ്‌.പി.ഇ: പി. കരുണാകരൻ ചെയർമാൻ,​ പി.കെ. മുരളീധരൻ കൺവീനർ

p

കോഴിക്കോട്: നാലുദിവസം നീണ്ടുനിന്ന നാഷണൽ ഫെഡറേഷൻ ഒഫ് പോസ്റ്റൽ എംപ്ലോയീസ് 39-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന ഏകോപന സമിതി ചെയർമാനായി പി. കരുണാകരനെയും വൈസ് ചെയർമാനായി പി.വി. രാജേന്ദ്രനെയും കൺവീനറായി പി.കെ. മുരളീധരനെയും തിരഞ്ഞെടുത്തു. ജി. ജമുനയാണ് മഹിളാ കൺവീനർ. ഇന്നലെ ഗ്രാമീൺ ഡാക് സേവക് യൂണിയൻ പ്രതിനിധി സമ്മേളനം എൻ.എഫ്.പി.ഇ അഖിലേന്ത്യാ പ്രസിഡന്റ് പി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. ഗോപാലകൃഷണൻ നായർ അദ്ധ്യക്ഷത വഹിച്ചു. എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ, കെ.കെ സുരേന്ദ്രൻ, മുഹമ്മദ് മഹീൻ, പി. ശിവദാസൻ, കുമാരൻ നമ്പ്യാർ, ആർ. ജൈനേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. പി. രാധാകൃഷ്ണൻ സ്വാഗതവും കെ. ഭവിത നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി രാജപ്പൻ പിള്ള പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഘടകസംഘടനകളുടെ ഭാരവാഹികൾ: പോസ്റ്റൽ ക്ലാസ് ത്രീ യൂണിയൻ: ടി. മാത്യൂസ് മാത്യു (പ്രസിഡന്റ് ), പി.കെ. മുരളീധരൻ (സെക്രട്ടറി), കെ. അനിൽ കുമാർ (ട്രഷറർ). പോസ്റ്റൽ ക്ലാസ് ഫോർ യൂണിയൻ: പി. ശിവദാസ് (പ്രസിഡന്റ് ), എ.ബി. ലാൽകുമാർ (സെക്രട്ടറി), എ. സതീഷ് കുമാർ (ട്രഷറർ). ഗ്രാമീണ ഡാക് സേവക് യൂണിയൻ: എൻ.പി. ലാലൻ (പ്രസിഡന്റ് ), കെ. ഗോപാലകൃഷ്ണൻ നായർ (സെക്രട്ടറി), കെ. മോഹനൻ (ട്രഷറർ). ആർ.എം.എസ് ക്ലാസ് ത്രീ യൂണിയൻ: പി.വി. രാജേന്ദ്രൻ (പ്രസിഡന്റ് ), ജെ. നൈസാം (സെക്രട്ടറി), ആർ. വിജയൻ നായർ (ട്രഷറർ). ആർ.എം.എസ് ക്ലാസ് ഫോർ യൂണിയൻ: സി.എം. രവീന്ദ്രനാഥ് (പ്രസിഡന്റ് ), ആർ.എസ്. സുരേഷ് കുമാർ (സെക്രട്ടറി), എ. അനിൽ കുമാർ (ട്രഷറർ). എസ്.ബി.സി.ഒ യൂണിയൻ: ലിയോ മൈക്കൽ (പ്രസിഡന്റ് ), എ. ആഷിഫ് റഹ്‌മാൻ (സെക്രട്ടറി), ജെ.ആർ. വിഷ്ണു (ട്രഷറർ).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NFPE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.