
പത്തനംതിട്ട: ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിച്ചത് തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായെന്ന് എൻ.ജി.ഒ സംഘ്. തുടർഭരണത്തിന്റെ ധാർഷ്ട്യത്തിൽ അർഹമായ ആനുകൂല്യങ്ങൾ നൽകാതെ അവഗണിച്ച ഇടതുസർക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റാണ് ജീവനക്കാർ നൽകിയത്.മുടങ്ങിയ ശമ്പള പരിഷ്‌കരണവും തടഞ്ഞുവച്ച ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എത്രയും വേഗം അനുവദിച്ച് ജീവനക്കാരെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് എൻ. ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |