തിരുവനന്തപുരം: എം.എൽ.എ ഹോസ്റ്റലിലെ പമ്പ ബ്ലോക്ക് പൊളിച്ചതോടെ അവിടെ താമസസൗകര്യമുണ്ടായിരുന്ന 19 എം.എൽ.എമാർക്ക് താമസിക്കാൻ പുതിയ വാടക ഫ്ലാറ്റുകൾ തേടി നിയമസഭാ സെക്രട്ടേറിയറ്റ് ക്വട്ടേഷൻ ക്ഷണിച്ചു. നിലവിൽ ഇവർക്ക് താമസസൗകര്യമൊരുക്കിയിരുന്നത് കിള്ളിപ്പാലം- മേലാറന്നൂർ ഭാഗത്തെ സ്വകാര്യ ഫ്ലാറ്റിലായിരുന്നു. റെയിൽവേ മേല്പാലത്തിന്റെ പണി ആരംഭിച്ചതോടെ ഫ്ലാറ്റിൽ പാർക്കിംഗ് ഏരിയ ഇടിച്ചുനിരത്തേണ്ടി വന്നപ്പോൾ എം.എൽ.എമാർക്ക് വാഹനപാർക്കിംഗിനും മറ്റും സൗകര്യമില്ലാതായി. ഇതേത്തുടർന്ന് ഇപ്പോൾ പലരും പഴയ നിള ബ്ലോക്കിലും മറ്റുമായി പരിമിതസൗകര്യത്തിൽ കഴിയുകയാണ്.
ഫ്ലാറ്റൊന്നിന് മാസവാടക പതിനെണ്ണായിരം രൂപയായിരുന്നു കിള്ളിപ്പാലത്തെ നിരക്ക്. പൊളിച്ച പമ്പ ബ്ലോക്കിന് പകരം പുതിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |