ആലപ്പുഴ: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ 39-ാം സംസ്ഥാന സമ്മേളനം 10,11 തീയതികളിൽ ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കും. 10ന് ഉച്ചയ്ക്ക് 1.30ന് മന്ത്രി സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ അദ്ധ്യക്ഷനാകും. എ.ഐ.എഫ്.പി.ഡി.എ പ്രസിഡന്റ് വിശ്വംഭർ ബസു മുഖ്യാതിഥിയാകും. ജി.സ്റ്റീഫൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. 2.30ന് കുടുംബസംഗമം കെ.സി.വേണുഗോപാൽ എം.പിയും 3.30ന് വനിതാ സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എയും ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് 'പൊതുവിതരണമേഖല നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും' സെമിനാർ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. അനുമോദനച്ചടങ്ങിന്റെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിക്കും. 11ന് പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |