തിരുവനന്തപുരം: വന്ദേഭാരതിലെ ഭക്ഷണത്തെക്കുറിച്ച് ഒരു പരാതിയുമില്ലെന്ന റെയിൽവേയുടെ വാദം കളവാണെന്ന വിവരാവകാശ രേഖ പുറത്ത്. മോശം ഭക്ഷണം വിതരണം ചെയ്‌തു എന്നതടക്കം കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 319 പരാതികളാണ് ലഭിച്ചത്. കേരളത്തിൽ മംഗലാപുരം - തിരുവനന്തപുരം റൂട്ടിലോടുന്ന വന്ദേഭാരത് ട്രെയിനിലാണ് പരാതികൾ ഏറെയും. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം പരാതിയിനത്തിൽ മാത്രം 14,87,000 രൂപയാണ് കരാർ കമ്പനി പിഴയടച്ചത്.
ദിവസങ്ങൾക്ക് മുമ്പാണ് വന്ദേഭാരതിൽ വിതരണം ചെയ്യുന്ന ഭക്ഷണം വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാചകം ചെയ്യുന്നതിന്റെ വീഡിയോ ഉൾപ്പെടെ പുറത്തുവന്നത്. എന്നിട്ടും കരാർ കമ്പനിയെ മാറ്റാൻ റെയിൽവേ തയ്യാറായില്ല. വലിയ സ്വാധീനമുള്ള കമ്പനിയാണ് കരാറുകാർ എന്നാണ് വിവരം. ഇവർ പല ബിനാമികൾ വഴിയാണ് പലയിടത്തും കരാർ പിടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |