SignIn
Kerala Kaumudi Online
Saturday, 27 April 2024 12.16 AM IST

കൊച്ചിയെ മാരിടൈം ഹബ്ബാക്കാൻ നോർവീജിയൻ സഹകരണം

mari

തിരുവനന്തപുരം: കൊച്ചിയിൽ സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ ഓസ്‌കോ മാരിടൈമിന് താത്പര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കായി ജെസ്സ് ഓസ്ല്ലൻ നോർവേയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടി കാഴ്ചയിൽ വ്യക്തമാക്കി.

കൊച്ചിയെ മാരിടൈം ഹബ്ബാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓസ്‌കോയുടെ പിന്തുണ എം.ഡി വാഗ്ദാനം ചെയ്തു. ഓസ്‌കോ മറൈനുവേണ്ടി രണ്ട് ഇലക്ട്രിക് ബാർജുകൾ കൊച്ചിൻ ഷിപ്പ് യാർഡാണ് നിർമ്മിച്ചു നൽകിയത്. ലോകത്ത് ആദ്യത്തെ പൂർണ്ണ ഓട്ടോമാറ്റിക് , ഇലക്ട്രിക് ബാർജുകൾ നിർമ്മിച്ച കൊച്ചിൻ ഷിപ്പ് യാർഡ് പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്. ഇതിന്റെ അടിസ്ഥാന ഡിസൈനും ബാറ്ററി സംവിധാനവും ഓസ്‌കോയാണ് ചെയ്തത്.

കേരളത്തിൽ കമ്മിഷൻ ചെയ്യാനിരിക്കുന്ന ജലപാതയിൽ സമാനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബാർജുകളുടെ സാദ്ധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹോർട്ടനിലെ ഓസ്‌കോ മറൈൻ ഓഫീസ് സന്ദർശിച്ച മുഖ്യമന്ത്രി ഷിപ്പ് യാർഡ് നിർമ്മിച്ച ബാർജും കണ്ടു. വ്യവസായ മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയി എന്നിവർക്കൊപ്പം കൊച്ചിൻ ഷിപ്പ് യാർഡ് ചീഫ് ജനറൽ മാനേജർ രാജേഷ് ഗോപാലകൃഷ്ണനും ജനറൽ മാനേജർ ദീപു സുരേന്ദ്രനും സംഘത്തിലുണ്ടായിരുന്നു.

കേ​ര​ള​ത്തി​ൽ​ ​നോ​ർ​വീ​ജി​യൻ
ക​മ്പ​നി​ക​ളു​ടെ​ ​നി​ക്ഷേ​പ​ക​സം​ഗ​മം

തി​രു​വ​ന​ന്ത​പു​രം​:​നി​ക്ഷേ​പം​ ​ന​ട​ത്താൻതാ​ല്പ​ര്യ​മു​ള്ള​ ​നോ​ർ​വീ​ജി​യ​ൻ​ ​ക​മ്പ​നി​ക​ളു​ടെ​ ​ഇ​ന്ത്യ​യി​ലെ​ ​ചു​മ​ത​ല​ക്കാ​രു​ടെ സം​ഗ​മം
ജ​നു​വ​രി​യി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​കേ​ര​ള​ത്തി​ലെ​ ​നി​ക്ഷേ​പ​ ​സാ​ദ്ധ്യ​ത​ക​ളെ​ ​സം​ബ​ന്ധി​ച്ച്
നോ​ർ​വേ​യു​ടെ​ ​ത​ല​സ്ഥാ​ന​മാ​യ​ ​ഓ​സ് ​ലോ​യിൽ
സം​ഘ​ടി​പ്പി​ച്ച​ ​ബി​സി​ന​സ് ​മീ​റ്റി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി.
ഇ​ന്നൊ​വേ​ഷ​ൻ​ ​നോ​ർ​വേ,​ ​നോ​ർ​വേ​ ​ഇ​ന്ത്യ​ ​ചേം​ബ​ർ​ ​ഒ​ഫ് ​കോ​മേ​ഴ്സ് ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രി,​ ​നോ​ർ​വീ​ജി​യ​ൻ​ ​ബി​സി​ന​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഇ​ന്ത്യ,​ ​എ​ന്നീ​ ​സം​ഘ​ട​ന​ക​ളു​മാ​യി​ ​ചേ​ർ​ന്ന് ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​യും​ ​ഇ​ന്ത്യ​യി​ലെ​ ​നോ​ർ​വീ​ജി​യ​ൻ​ ​എം​ബ​സി​യും​ ​ചേ​ർ​ന്നാ​ണ് ​ബി​സി​ന​സ് ​മീ​റ്റ് ​സം​ഘ​ടി​പ്പി​ച്ച​ത്.
അ​മ്പ​ത് ​പ്ര​ധാ​ന​ ​ക​മ്പ​നി​ക​ളി​ലെ​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​ങ്കെ​ടു​ത്തു.
ഹൈ​ഡ്ര​ജ​ൻ​ ​ഇ​ന്ധ​നം,​ ​ഭ​ക്ഷ്യ​സം​സ്‌​ക​ര​ണം,​ ​മ​ത്സ്യ​മേ​ഖ​ല,​ ​ഷി​പ്പിം​ഗ്,​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​നോ​ർ​വീ​ജി​യ​ൻ​ ​ക​മ്പ​നി​ക​ൾ​ ​താ​ത്പ​ര്യം​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​ഈ​ ​മേ​ഖ​ല​ക​ളി​ലെ​ ​കേ​ര​ള​ത്തി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​വി​ശ​ദീ​ക​രി​ച്ചു.​ ​പു​തി​യ​ ​ക​ര​ട് ​വ്യ​വ​സാ​യ​ ​ന​യം​ ​സം​രം​ഭ​ക​ർ​ ​സ്വാ​ഗ​തം​ ​ചെ​യ്തു.​ ​വ്യ​വ​സാ​യ​ ​മ​ന്ത്രി​ ​പി​ ​രാ​ജീ​വ്,​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​വി.​ ​പി.​ ​ജോ​യ്,​ ​വ്യ​വ​സാ​യ​ ​സെ​ക്ര​ട്ട​റി​ ​സു​മ​ൻ​ ​ബി​ല്ല​ ,​ ​ഊ​ർ​ജ്ജ​ ​സെ​ക്ര​ട്ട​റി​ ​ജ്യോ​തി​ലാ​ൽ​ ​എ​ന്നി​വ​ർ​ ​സം​രം​ഭ​ക​രു​ടെ​ ​സം​ശ​യ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.​ ​ഇ​ന്ത്യ​ൻ​ ​അം​ബാ​സ​ഡ​ർ​ ​ഡോ​ക്ട​ർ​ ​ബാ​ല​ഭാ​സ്‌​ക​റും​ ​സം​സാ​രി​ച്ചു.

കേ​ര​ള​ത്തി​ൽ​ ​നി​ക്ഷേ​പ​ത്തി​ന്
നോ​ർ​വേ​ ​മ​ല​യാ​ളി​കൾ


തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ൽ​ ​വ്യ​വ​സാ​യ​ ​സം​രം​ഭ​ങ്ങ​ൾ​ ​തു​ട​ങ്ങാ​ൻ​ ​സ​ന്ന​ദ്ധ​ത​ ​കാ​ട്ടി​ ​നോ​ർ​വേ​ ​മ​ല​യാ​ളി​ക​ൾ.​ ​വി​ക​സ​നോ​ന്മു​ഖ​മാ​യ​ ​പ​ദ്ധ​തി​ക​ളി​ൽ​ ​നി​ക്ഷേ​പം​ ​ന​ട​ത്താ​ൻ​ ​ത​യ്യാ​റാ​ണെ​ന്നും​ ​അ​വ​ർ​ ​വ്യ​ക്ത​മാ​ക്കി.
നോ​ർ​വേ​യി​ലെ​ ​മ​ല​യാ​ളി​ ​കൂ​ട്ടാ​യ്മ​യാ​യ​ ​'​ന​ന്മ​'​യു​ടെ​ ​സ്വീ​ക​ര​ണ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​മു​ഖ്യ​മ​ന്ത്രി​യോ​ട് ​ഇ​ക്കാ​ര്യംപ​റ​ഞ്ഞ​ത്.​ ​എ​ല്ലാ​ ​സ​ഹാ​യ​വും​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​റ​പ്പ് ​ന​ൽ​കി.
1970​ ​മു​ത​ൽ​ ​നോ​ർ​വേ​യി​ൽ​ ​മ​ല​യാ​ളി​ ​സാ​ന്നി​ദ്ധ്യ​മു​ണ്ടെ​ങ്കി​ലും​ 2000​ ​മു​ത​ലാ​ണ് ​കൂ​ടു​ത​ലാ​യി​ ​കു​ടി​യേ​റാ​ൻ​ ​തു​ട​ങ്ങി​യ​ത്.​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ളാ​ണ് ​ഭൂ​രി​ഭാ​ഗ​വും.
നോ​ർ​വേ​യി​ലെ​ ​പെ​ൻ​ഷ​ൻ​ ​സം​വി​ധാ​ന​ത്തെ​ ​കു​റി​ച്ച് ​വി​ശ​ദ​മാ​യ​ ​പ​ഠ​നം​ ​ന​ട​ത്താ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സൂ​ച​ന​ ​ന​ൽ​കി.
ആ​ദ്യ​മാ​യാ​ണ് ​കേ​ര​ള​ ​മു​ഖ്യ​മ​ന്ത്രി​ ​നോ​ർ​വേ​യി​ലെ​ത്തു​ന്ന​തെ​ന്നും​ ​അ​തി​ൽ​ ​അ​ഭി​മാ​ന​മു​ണ്ടെ​ന്നും​ ​ന​ന്മ​ ​പ്ര​സി​ഡ​ന്റ് ​സി​ന്ധു​ ​എ​ബ്ജി​ൽ​ ​പ​റ​ഞ്ഞു.​ ​പെ​രു​മ്പാ​വൂ​ർ​കാ​രി​യാ​ണ് ​സി​ന്ധു.​ ​വ്യ​വ​സാ​യ​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വും​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​വി.​ ​പി.​ ​ജോ​യി​യും​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്റെ
'​ലി​റ്റി​ൽ​ ​കൈ​റ്റ്സ് '
ഇ​നി​ ​ഫി​ൻ​ലാ​ൻ​ഡി​ലും


തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ലെ​ ​കൈ​റ്റി​ന്റെ​ ​'​ലി​റ്റി​ൽ​ ​കൈ​റ്റ്സ്"​ ​പ​ദ്ധ​തി​ ​ഫി​ൻ​ലാ​ൻ​ഡി​ൽ​ ​ന​ട​പ്പാ​ക്കു​ന്നു.​ ​ഫി​ൻ​ലാ​ൻ​ഡ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പു​മാ​യി​ ​കേ​ര​ള​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​വി.​പി.​ ​ജോ​യ്,​ ​പ്ലാ​നിം​ഗ് ​ബോ​ർ​ഡ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​വി.​കെ.​ ​രാ​മ​ച​ന്ദ്ര​ൻ,​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ.​പി.​എം​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഷ് ​തു​ട​ങ്ങി​യ​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഹെ​ൽ​സി​ങ്കി​യി​ൽ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ലാ​ണ് ​തീ​രു​മാ​നം.​ ​ഇ​തി​നു​ള്ള​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യം​ ​കൈ​റ്റ് ​ന​ൽ​കും.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​വ​ർ​ക്കിം​ഗ് ​ഗ്രൂ​പ്പ് ​രൂ​പീ​ക​രി​ക്കാ​നും​ ​തീ​രു​മാ​ന​മാ​യി.​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്കും​ ​രാ​ജ്യ​ങ്ങ​ൾ​ക്കും​ ​ക​ൺ​സ​ൽ​ട്ട​ൻ​സി​ ​ന​ൽ​കാ​ൻ​ ​കൈ​റ്റ് ​സ​ജ്ജ​മാ​ണെ​ന്ന് ​സി.​ഇ.​ഒ​ ​കെ.​ ​അ​ൻ​വ​ർ​ ​സാ​ദ​ത്ത് ​പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ന്റെ​ ​ഡി​ജി​റ്റ​ൽ​ ​വി​പ്ല​വം​ ​ആ​ഗോ​ള​ ​ശ്ര​ദ്ധ​ ​നേ​ടു​ന്ന​തി​ൽ​ ​പ​ങ്കാ​ളി​ക​ളാ​യ​ ​എ​ല്ലാ​വ​രെ​യും​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​അ​ഭി​ന​ന്ദി​ച്ചു.

വേ​സ്റ്റ് ​ബി​ൻ​ ​ഇ​ല്ലെ​ന്ന​ ​പ​രി​ഭ​വം
മു​ഖ്യ​മ​ന്ത്രി​യോ​ട് ​പ​റ​ഞ്ഞ് ​സാ​റ

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ട്ടി​ൽ​ ​വ​ന്ന​പ്പോ​ൾ​ ​മി​ഠാ​യി​ ​ക​ഴി​ച്ച​ശേ​ഷം​ ​അ​തി​ന്റെ​ ​ക​ട​ലാ​സ് ​ഇ​ടാ​ൻ​ ​വേ​സ്റ്റ് ​ബി​ൻ​ ​നോ​ക്കി​യി​ട്ട് ​എ​ങ്ങും​ ​ക​ണ്ടി​ല്ലെ​ന്നും​ ​ഇ​നി​ ​വ​രു​മ്പോ​ൾ​ ​ഇ​തി​നു​ ​മാ​റ്റ​മു​ണ്ടാ​കു​മോ​യെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നോ​ട് ​ര​ണ്ടാം​ ​ക്ളാ​സു​കാ​രി​ ​സാ​റ​യു​ടെ​ ​ചോ​ദ്യം.
മാ​ലി​ന്യ​മി​ല്ലാ​ത്ത​ ​കേ​ര​ളം​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തി​ലേ​ക്കാ​ണ് ​നീ​ങ്ങു​ന്ന​തെ​ന്നും​ ​അ​തി​നു​ള്ള​ ​ക​ഠി​ന​ ​പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ​ന​ട​ത്തു​ന്ന​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​മ​റു​പ​ടി​ ​ക​ര​ഘോ​ഷ​ത്തോ​ടെ​ ​സ​ദ​സ് ​സ്വീ​ക​രി​ച്ചു.
നോ​ർ​വേ​യി​ൽ​ ​മ​ല​യാ​ളി​ ​അ​സോ​സി​യേ​ഷ​നാ​യ​ ​'​ന​ന്മ​'​ ​യു​ടെ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ​സാ​റ​ ​നാ​ട്ടി​ലെ​ ​അ​നു​ഭ​വം​ ​തു​റ​ന്നു​ ​പ​റ​ഞ്ഞ​ത്.
ര​ണ്ട് ​അ​ക്കാ​ദ​മീ​ഷ്യ​ൻ​മാ​ർ​ ​സിം​ഗ​പ്പൂ​രി​ൽ​ ​പോ​യ​പ്പോ​ഴു​ണ്ടാ​യ​ ​അ​നു​ഭ​വം​ ​പ​ങ്കു​വെ​ച്ച​ത് ​ഓ​ർ​മ്മി​ച്ചാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞ​ത്.​ ​അ​വി​ടെ​ ​ബ​സ്സി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​അ​വ​ർ​ ​ടി​ക്ക​റ്റ് ​റോ​ഡി​ലി​ടു​ന്ന​ത് ​ക​ണ്ട​ ​സ്‌​കൂ​ൾ​ ​കു​ട്ടി​ക​ൾ​ ​അ​മ്പ​ര​ന്നു​ ​പോ​യി.​ ​ഇ​തു​ ​ക​ണ്ട് ​തെ​റ്റ് ​മ​ന​സ്സി​ലാ​ക്കി​യ​ ​അ​വ​ർ​ ​റോ​ഡി​ൽ​ ​നി​ന്നു​ ​ടി​ക്ക​റ്റ് ​എ​ടു​ത്ത് ​വേ​സ്റ്റ് ​ബി​ന്നി​ലി​ട്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​കേ​ര​ള​ത്തി​ൽ​ ​ഈ​ ​അ​വ​ബോ​ധം​ ​വേ​ണ്ട​ത്ര​ ​വ​ന്നി​ട്ടി​ല്ല.​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണം​ ​പ്ര​ധാ​ന​ ​പ്ര​ശ്ന​മാ​യി​ ​ക​ണ്ട് ​അ​ത് ​പ​രി​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് ​ശ്ര​മി​ക്കു​ന്ന​ത്.
നോ​ർ​വേ​യി​ൽ​ ​പൊ​തു​ ​വി​ദ്യാ​ഭ്യാ​സം​ ​മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് ​പ​റ​ഞ്ഞ​ ​മ​ല​യാ​ളി​ക​ൾ​ ​നാ​ട്ടി​ലെ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​മി​ക​വാ​ണ് ​ത​ങ്ങ​ൾ​ക്കെ​ല്ലാം​ ​ഇ​വി​ടെ​ ​ഉ​ന്ന​ത​മാ​യ​ ​ജോ​ലി​ ​ല​ഭി​ക്കു​ന്ന​തി​ന് ​സ​ഹാ​യ​ക​ര​മാ​യ​തെ​ന്ന് ​പ​റ​ഞ്ഞു.
മ​ഹാ​രാ​ജാ​സി​ലെ​ ​പൂ​ർ​വ്വ​ ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​സീ​മ​ ​സ്റ്റാ​ൻ​ലി​ ​എ​ഴു​തി​യ​ ​പു​സ്ത​കം​ ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NORVEGIAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.