SignIn
Kerala Kaumudi Online
Saturday, 27 April 2024 12.35 AM IST

500മണിക്കൂറിൽ ജർമൻ പഠിക്കാം, നഴ്സുമാർക്ക് പറക്കാം

p

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നോർക്ക വഴി നഴ്സുമാരെ ജർമനിയിലേക്ക് അയയ്ക്കുന്ന ട്രിപ്പിൾവിൻ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട അപേക്ഷ ക്ഷണിച്ചപ്പോൾ ജർമൻ ഭാഷയിൽ ബി1 ലെവൽ യോഗ്യത കൂടി വേണമെന്ന കാരണത്താൽ ജർമൻ സ്വപ്‌നം പൊലിയുമോയെന്ന ആശങ്കയിലാണ് നഴ്സുമാർ. എന്നാൽ നിരാശരാവേണ്ട, സംസ്ഥാനത്ത് മൂന്നു കേന്ദ്രങ്ങളിലായി നഴ്സുമാർക്ക് സൗജന്യ ജർമൻ ഭാഷാ പഠന ക്ലാസ് സംഘടിപ്പിക്കും. ഭാഷ അറിയാത്തവരെ അത് പഠിപ്പിച്ച് ജർമനിയിലേക്ക് പറപ്പിക്കും. 500 മണിക്കൂർ കൊണ്ട് ഭാഷ പഠിപ്പിച്ച് ബി 1 ലെവൽ പാസാക്കുകയാണ് ലക്ഷ്യം. ഓൺലൈൻ ക്ലാസുകൾക്ക് പകരം നേരിട്ടുള്ള പഠനമാണ് പരിഗണനയിലുള്ളത്. പാസാകുന്നവർക്ക് 250യൂറോയും (21,422 രൂപ) നൽകും. അഭിമുഖം ഉൾപ്പെടെ ജർമൻഭാഷയിലാണ്. ജർമനിയിലെത്തിയാൽ ഭാഷയിൽ ബി2 ലെവൽ യോഗ്യത നേടണം. നഴ്സിംഗ് ലൈസൻസിംഗ് പരീക്ഷയും പാസാകണം. ബി1 യോഗ്യത നേടിയ നഴ്സുമാർക്ക് ബി2 ലെവൽ യോഗ്യത നേടുന്നതിനും ലൈസൻസിംഗ് പരീക്ഷ പാസാകുന്നതിനും ട്രിപ്പിൾ വിൻ പദ്ധതി പ്രകാരം സൗജന്യ പരിശീലനം നൽകും. ഇക്കാലയളവിൽ ആശുപത്രികളിലോ കെയർ ഹോമുകളിലോ കെയർഗിവറായി പ്രതിമാസം കുറഞ്ഞത് 2300യൂറോ (1,97,085) ശമ്പളത്തിൽ ജോലി ലഭിക്കും. രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ ശമ്പളം വീണ്ടും ഉയരും. ജർമനിയിൽ എത്തി ഒരു വർഷത്തിനുള്ളിൽ ഈ പരീക്ഷകൾ പാസായാണ് രജിസ്ട്രേഷൻ നേടേണ്ടത്. ഒരു വർഷത്തിനുള്ളിൽ പാസാകാൻ കഴിഞ്ഞില്ലെങ്കിൽ ശരിയായ കാരണംബോധിപ്പിച്ചാൽ മൂന്നു വർഷം വരെ സമയം ലഭിക്കും.

കാത്തിരിക്കുന്നു ജർമനി

കേരളത്തിൽ നിന്നെത്തുന്നവർക്ക് ജർമൻ പൗരൻമാർക്ക് തുല്യമായ എല്ലാ ആനുകൂല്യവും ഉറപ്പാക്കുമെന്നാണ് ജർമൻ സർക്കാർ അറിയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ താമസം,ഭക്ഷണം ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും. തുടർന്ന് അവിടെ സ്ഥിര താമസത്തിന് താത്പര്യമുള്ളവർക്ക് നിയമവിധേയമായി അതും തിരഞ്ഞെടുക്കാം. സംസ്ഥാനത്ത് പ്രതിവർഷം പഠനം പൂർത്തിയാകുന്ന 8500ലധികം നഴ്സിംഗ് ബിരുദധാരികൾക്ക് ഇത് ഏറെ പ്രയോജനകരമാകും.

'ജർമൻ ഭാഷ പഠിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ക്ലാസുകൾ ഉടൻ ആരംഭിക്കും. നഴ്സുമാർക്ക് വലിയ അവസരമാണിത്.'

-കെ.ഹരികൃഷ്ണൻ നമ്പൂതിരി

സി.ഇ.ഒ

നോർക്ക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NURSE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.