തിരുവനന്തപുരം : പബ്ലിക് ഹെൽത്ത് നഴ്സുമാരെ ട്യൂട്ടറായി നിയമിച്ച് ആരോഗ്യവകുപ്പ് വീണ്ടും ഉത്തരവിറക്കിയതോടെ എട്ടു ദിവസമായി ഡയറക്ടറേറ്റിന് മുന്നിൽ ഗവ.ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിവന്ന സമരം അവസാനിച്ചു. നഴ്സുമാർ ആഹ്ലാദ പ്രകടനം നടത്തി ലഡു വിതരണം ചെയ്താണ് സമരം അവസാനിപ്പിച്ചത്.
സമരം നടത്തിയ എട്ട് നഴ്സുമാരെയും ട്യൂട്ടർമാരായി നിയമിക്കും. ഈമാസം വിരമിക്കുന്ന പബ്ലിക്ക് ഹെൽത്ത് നഴ്സ് ഉഷയെ കോഴിക്കോട് മലാപറമ്പിലെ ട്രെയിനിംഗ് സെന്ററിൽ നിയമിച്ചു. മറ്റുള്ളവർക്ക് തുടർന്ന് നിയമനം നൽകും. എട്ടു പേർക്കും സ്ഥാനക്കയറ്റം നൽകി ആരോഗ്യവകുപ്പ് ഡയറക്ടർ ഏപ്രിൽ 24ന് ഇറക്കിയ ഉത്തരവ് സ്റ്റാഫ് നഴ്സുമാരുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധത്തെ തുടർന്ന് 27ന് മരവിപ്പിച്ചു. ഇതോടെയാണ് സമരം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |