തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ നഴ്സിംഗ് കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ് പ്രവേശനത്തിന് 24 വരെ അപേക്ഷാഫീസ് അടയ്ക്കാം. www.lbscentre.kerala.gov.in വെബ്സൈറ്റിൽ 25 വരെ അപേക്ഷ നൽകാം. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് ഫീസ്. ഫോൺ: 0471-2560363.
ബാച്ചിലർ ഓഫ് ഡിസൈൻ ഓപ്ഷൻ രജിസ്ട്രേഷൻ നീട്ടി
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലേക്ക് ബാച്ചിലർ ഔഫ് ഡിസൈൻ പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ 20 വരെ നീട്ടി. ഫോൺ: 0471-2324396, 2560327.
ഇന്റർ ഡിസിപ്ലിനറി എം.ടെക്ക് കോഴ്സ്
തിരുവനന്തപുരം: ഗവ. ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളജ് ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന എം.ടെക് ഇന്റർ ഡിസിപ്ലിനറി ട്രാൻസലേഷണൽ എൻജിനിയറിംഗ് കോഴ്സിന് 18നകം അപേക്ഷിക്കാം. ഏതു ബ്രാഞ്ചിൽ ബി.ഇ/ ബി.ടെക് എടുത്തവർക്കും അപേക്ഷിക്കാം. ഐ.ഐ.ടി, എൻ.ഐ.ടി കളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരവും സാമൂഹിക പ്രതിബദ്ധത ക്യാമ്പുകളുമാണ് ഈ കോഴ്സിന്റെ സവിശേഷത. ഗേറ്റ് യോഗ്യത ഉള്ളവർക്ക് എ.ഐ.സി.ടി.ഇ യുടെ സ്കോളർഷിപ്പ് ലഭിക്കും. വിവരങ്ങൾ www.tplc.gecbh.ac.in/ www.gecbh.ac.in ൽ. ഫോൺ: 7736136161, 9995527866
സംരംഭകത്വ പരിശീലനം
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർണർഷിപ്പ് ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ ഫിഷറീസ് അക്വാകൾച്ചർ എന്ന വിഷയത്തിൽ സംരംഭകത്വ പരിശീലനം നടത്തും. സെപ്റ്റംബർ 13 മുതൽ 30 വരെ കളമശ്ശേരി കീഡ് കാമ്പസിലാണ് പരിപാടി. എസ്.സി വിഭാഗത്തിലെ തൊഴിൽ രഹിതരായ, 45 വയസിൽ താഴെയുള്ള തിരഞ്ഞെടുത്ത 25 പേർക്കാണ് അവസരം. പരിശീലനത്തിന് സ്റ്റൈപ്പന്റുണ്ട്. www.kied.infoഎന്ന വെബ്സൈറ്റിലൂടെ 25 ന് മുമ്പ് അപേക്ഷ നൽകണം. ഫോൺ: 0484-2532890, 2550322
അക്വാകൾച്ചർ പരിശീലനം
തിരുവനന്തപുരം:ഫിഷറീസ് വകുപ്പിന് കീഴിലെ ഏജൻസി ഫോർ ഡെവലപ്മെന്റ് ഒഫ് അക്വാകൾച്ചർ (എ.ഡി.എ.കെ) യിൽ അക്വാകൾച്ചറിൽ പരിശീലനം നൽകും. 500 രൂപയാണ് ഫീസ്. യോഗ്യതയും വയസും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം ബയോഡേറ്റ തയ്യാറാക്കി ഏജൻസി ഫോർ ഡെവലപ്മെന്റ് ഒഫ് അക്വകൾച്ചർ, കേരള (എ.ഡി.എ.കെ), 'റീജ", ടി.സി 29/3126, മിൻചിൻ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ 25ന് മുമ്പ് അയക്കണം. adaktvm@gmail.com വഴിയും അപേക്ഷ നൽകാം.ഫോൺ: 0471-2322410.
ഉന്നത വിദ്യാഭ്യാസ സർവേ
സർവകലാശാലകളും കോളേജുകളും പങ്കെടുക്കണം
തിരുവനന്തപുരം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ നടത്തുന്ന വാർഷിക ഉന്നത വിദ്യാഭ്യാസ സർവേയിലേക്ക് 31 വരെ വിവരങ്ങൾ നൽകാം. വിദ്യാർത്ഥിപ്രവേശനം, പരീക്ഷാഫലം എന്നീ വിവരങ്ങളാണ് സർവകലാശാലകൾ, കോളേജുകൾ മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർ www.kshec.kerala.gov.in വെബ്സൈറ്റിൽ നൽകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |