തിരുവനന്തപുരം :സംസ്ഥാനത്ത് നാലു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമിക്രോൺ കേസുകൾ 11 ആയി. തിരുവനന്തപുരത്ത് രണ്ട് പേർക്കും മലപ്പുറത്തും തൃശൂരിലും ഒരോരുത്തർക്കുമാണ് വൈറസ് ബാധ.
യു.കെയിൽ നിന്നുവന്ന പതിനേഴുകാരനും ട്യുണീഷ്യയിൽ നിന്നുവന്ന നാല്പത്തിനാലുകാരനുമാണ് തിരുവനന്തപുരത്തെ രോഗികൾ. മലപ്പുറത്ത് ടാൻസാനിയയിൽ നിന്നുവന്ന 37കാരനും തൃശൂരിൽ കെനിയയിൽ നിന്നുവന്ന നാല്പത്തിയൊൻപതുകാരിക്കുമാണ് രോഗം.
കേന്ദ്ര സർക്കാർ മാർഗനിർദേശ പ്രകാരം കെനിയ, ട്യുണീഷ്യ എന്നിവ ഹൈ റിസ്ക് രാജ്യങ്ങളല്ല. അതിനാൽ ഇരുവരും സ്വയം നിരീക്ഷണത്തിലായിരുന്നു. മലപ്പുറത്ത് ചികിത്സയിലുള്ളയാൾ ദക്ഷിണ കർണാടക സ്വദേശിയാണ്. ഡിസംബർ 13ന് കരിപ്പൂർ എയർപോർട്ടിലെ പരിശോധനയിൽ പോസിറ്റീവായതിനാൽ ഇവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |