മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്ത് നൽകി
തിരുവനന്തപുരം: മരം മുറി സംബന്ധിച്ച വിവാദ ഫയലുകൾ വിവരാവകാശ നിയമപ്രകാരം നൽകിയതിന്റെ പേരിൽ സർക്കാർ റദ്ദാക്കിയ ഗുഡ് സർവ്വീസ് എൻട്രി തിരികെ നൽകണമെന്നാവശ്യപ്പെട്ട് അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനി മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്ത് നൽകി.
സർവ്വീസ് ചട്ടങ്ങൾ മറികടന്നാണ് ഗുഡ് സർവ്വീസ് എൻട്രി തിരിച്ചെടുത്തതെന്നും ,തന്റെ ഭാഗം കേൾക്കാതെയാണ് നടപടിയെന്നുമാണ് ശാലിനിയുടെ പരാതി. റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ ശാലിനിയെ ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയതിന് പിന്നാലെ സെക്രട്ടേറിയറ്റിന് പുറത്ത് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലേക്ക് മാറ്റിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ശാലിനി നിർബന്ധിത അവധിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |