തിരുവനന്തപുരം: കൊവിഡ്ക്കാലത്തെ ഓണം പൊലിപ്പിക്കാൻ ടൂറിസം വകുപ്പിന്റെ പൂക്കളമത്സരത്തിന് രജിസ്ട്രേഷൻ തുടങ്ങി. ലോകത്തിന്റെ ഏത് കോണിലുള്ള മലയാളിക്കും പൂക്കളം ഒരുക്കാം. 'വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം' എന്നാണ് പേരിട്ടിരിക്കുന്നത്.
പൂക്കളത്തിന്റെ ചിത്രം കേരള ടൂറിസം വകുപ്പിന്റെ ഓണപ്പൂക്കളം പേജിൽ ഇട്ടാൽ മതി. സോഷ്യൽ മീഡിയയിലും ഷെയർ ചെയ്യാം. ടൂറിസം വകുപ്പിന്റെ വിധികർത്താക്കളും സോഷ്യൽ മീഡിയയിലെ ലൈക്കും കമന്റും വച്ചാണ് ജേതാക്കളെ നിർണയിക്കുക. സമ്മാന തുക തീരുമാനിച്ചിട്ടില്ല.
വെർച്വൽ ഓണാഘോഷം 14 ന് വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അന്ന് മുതൽ 22 വരെ പൂക്കളം ഒരുക്കി പങ്കെടുക്കാം. 21നാണ് തിരുവോണമെങ്കിലും അമേരിക്കയിലുള്ളവർക്ക് പങ്കെടുക്കുന്നതിനാണ് 22 വരെ മത്സരം നടത്തുന്നത്.
പരമ്പരാഗത കലാകാരൻമാർക്ക് ഇക്കുറി പ്രധാന ചാനലുകളിലൂടെ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഒരുക്കും. ചെലവ് ടൂറിസം വകുപ്പ് വഹിക്കും. ലോകശ്രദ്ധ നേടിയ മലയാളികളുടെ സാന്നിദ്ധ്യവും പരിപാടിയിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |