തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിന് പൊലീസ് മേധാവി അനിൽകാന്ത് ജൂൺ 10, 21 തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും. 10ന് കെ.എ.പി ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് ബറ്റാലിയനുകളിലെ ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുക. അപേക്ഷ 28നകം ലഭിക്കണം. മലപ്പുറം, കോട്ടയം ജില്ലകളിലെ പരാതികൾ 21ന് പരിഗണിക്കും. അപേക്ഷ ജൂൺ നാലിനകം ലഭിക്കണം. ഇ-മെയിൽ spctalks.pol@kerala.gov.in. ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികൾ നേരിട്ട് നൽകാം. ജീവിതപങ്കാളിക്കും പരാതി നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |