SignIn
Kerala Kaumudi Online
Friday, 26 April 2024 12.35 PM IST

സ്കൂൾ കുട്ടികൾക്ക് അദ്ധ്യാപകരുടെ ഓൺലൈൻ ക്ലാസും വേണമെന്ന് ശുപാർശ

online

തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൈറ്റ് വിക്ടേഴ്സ് വഴി നൽകുന്ന ഡിജിറ്റൽ ക്ലാസിനൊപ്പം സ്കൂൾതലത്തിൽ അദ്ധ്യാപകർ നേരിട്ട് നടത്തുന്ന ഓൺലൈൻ ക്ലാസുകളും നടത്തണമെന്ന് ശുപാർശ. ഡിജിറ്റൽ ക്ലാസുകൾ സംബന്ധിച്ച് കൈറ്റ് സി.ഇ.ഒ അൻവർസാദത്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് സമർപ്പിച്ച ശുപാർശയാണിത്.

തുടക്കത്തിൽ പത്ത്, പ്ലസ് ടു ക്ലാസുകൾക്കും പിന്നീട് ആവശ്യമെങ്കിൽ മറ്റ് ക്ലാസുകൾക്കും അദ്ധ്യാപകർക്ക് നേരിട്ട് ഒൺലൈൻ ക്ലാസ് നൽകാം. വിക്ടേഴ്സ് ക്ലാസുകളെ മാത്രം ആശ്രയിക്കുന്നതിന് പകരം അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്ന രീതിയിലാകണം അടുത്ത അദ്ധ്യയന വർഷത്തെ ക്ലാസുകൾ.

അദ്ധ്യയന വർഷം മുഴുവനും ഡിജിറ്റൽ ക്ലാസുകൾ വേണ്ടിവരുമെന്ന കണക്കുകൂട്ടലിലാകണം പാഠഭാഗങ്ങൾ ക്രമീകരിക്കാൻ. മൂല്യനിർണയ രീതിയും കുട്ടിയുടെ തുടർ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യണം. അദ്ധ്യാപകർക്കും ആവശ്യമായ പരിശീലനം ഓൺലൈനായി നൽകണം.

പ്ലസ് ടു വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷം സ്കൂളിൽ വരാൻ അവസരം ലഭിച്ചിട്ടില്ലാത്തതിനാൽ ക്ലാസ് തുടങ്ങി ആദ്യത്തെ പത്ത് ദിവസം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അദ്ധ്യാപകരെ നേരിൽ കാണാനും സംവദിക്കാനും അവസരമൊരുക്കണം. വിദ്യാർത്ഥികൾക്ക് പഠനസൗകര്യമുണ്ടോയെന്ന് ഉറപ്പാക്കുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLINE CLASS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.