SignIn
Kerala Kaumudi Online
Friday, 26 April 2024 11.15 PM IST

ജീവനെടുത്ത് മരണക്കളി: നിസഹായരായി പൊലീസ്

rummy

തിരുവനന്തപുരം: പത്തു കോടി രൂപ വരെ സമ്മാനത്തുക വാഗ്ദാനം ചെയ്ത്, യുവാക്കളെ അടിമകളാക്കി പണവും ജീവനും അപഹരിക്കുന്ന ഓൺലൈൻ ഗെയിം കമ്പനികൾ വിലസുന്നു. പണം വച്ച് ചീട്ടുകളി നടത്തുന്ന പത്ത് ഗെയിമുകളാണ് അടുത്തിടെ കേരളത്തിലെത്തിയത്.

സമൂഹമാദ്ധ്യമങ്ങളിലും ഓൺലൈനിലും പരസ്യം നൽകി യുവാക്കളെ ആകർഷിച്ചാണ് ചൂതുകളി. മറുവശത്ത് മനുഷ്യരല്ല, നിർമ്മിതബുദ്ധിയിലെ പ്രോഗ്രാമുകളാണ് കളിക്കുന്നത്. നിയമാവലിയിൽ പണം ഈടാക്കുമെന്ന് പറയാതെ, ഇ-വാലറ്റിൽ പണം വേണമെന്നു മാത്രമാണുള്ളത്. തോൽക്കുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം ചോർന്നുകൊണ്ടിരിക്കും. കളിക്കുന്നവരുടെ വൈദഗ്ദ്ധ്യം തിരിച്ചറിഞ്ഞ്, ആവശ്യമുള്ള കാർഡുകൾ നൽകില്ല. ചെറിയ തുക ബോണസ് നൽകി കളി തുടരാൻ പ്രേരിപ്പിക്കും. ഒടുവിൽ മരണക്കളിയായി മാറും. ഗെയിമുകൾ ഡേറ്റാ മോഷണവും ലൈംഗിക ചൂഷണവും നടത്തുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അപരിചിതരുമായി ചാറ്റ് ചെയ്യുന്നതിലൂടെയാണ് ചൂഷണം. ഇ-മെയിൽ,​ ബാങ്ക് അക്കൗണ്ട്,​ ആധാർ വിവരങ്ങളും ചോർത്തും. കളിക്കിടെ, വെർച്വൽ കറൻസി വാങ്ങാനും ആയുധങ്ങൾക്കും വസ്ത്രങ്ങൾക്കുമായി ഷോപ്പിംഗ് നടത്താനും ഗെയിമുകൾ പ്രേരിപ്പിക്കുന്നുണ്ട്.

ഓൺലൈൻ റമ്മി നിരോധിച്ച് സർക്കാർ വിജ്ഞാപനമിറക്കിയെങ്കിലും ഹൈക്കോടതി റദ്ദാക്കി. ഓൺലൈനിൽ പണം വച്ചുള്ള റമ്മികളി വൈദഗ്ദ്ധ്യം വേണ്ടതാണെന്നും ഭാഗ്യപരീക്ഷണമല്ലെന്നുമായിരുന്നു കമ്പനികളുടെ വാദം. വൈദഗ്ദ്ധ്യം വേണ്ട ഗെയിമുകൾ ചൂതാട്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതി ഉത്തരവുമുണ്ട്. വൈദഗ്ദ്ധ്യാധിഷ്ഠിത ഗെയിമുകൾ വിനോദത്തിനോ പണത്തിനോ വേണ്ടി കളിച്ചാലും ചൂതാട്ടമല്ലെന്നാണ് കേന്ദ്രനിയമം. ഇത് മുതലെടുത്താണ് ഓൺലൈൻ മരണക്കളി തുടരുന്നത്.

വിനാശകരം

ഓൺലൈൻ റമ്മികളിച്ച് 42ലക്ഷം കടബാദ്ധ്യതയിലായ സ്വകാര്യചാനലിന്റെ കാമറാമാൻ കൊല്ലത്ത് ജീവനൊടുക്കി.

ഐ.എസ്.ആർ.ഒയിലെ കരാർ ജീവനക്കാരനായിരുന്ന വി.എച്ച് വിനീത് ജീവനൊടുക്കിയത് ഗെയിം കളിച്ച് 25ലക്ഷത്തിന്റെ ബാധ്യതയുണ്ടായതോടെ.

വഞ്ചിയൂർ ട്രഷറിയിലെ അക്കൗണ്ടന്റ് ബിജുലാൽ ഓൺലൈനിൽ ചൂതാടിയത് ട്രഷറിയിൽ കട്ടെടുത്ത 2.70കോടി ഉപയോഗിച്ച്.

പിതാവിന്റെ അക്കൗണ്ടിലെ പണമെടുത്തും സുഹൃത്തിന്റെ ബൈക്ക് പണയം വച്ചും ഗെയിംക ളിച്ച ആലപ്പുഴയിലെ എൻജിനിയറിംഗ് വിദ്യാർത്ഥി അർജുൻ പെട്രോളൊഴിച്ച് തീവച്ച് ജീവനൊടുക്കി. 6ലക്ഷം നഷ്ടമായിരുന്നു.

ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ കട്ടപ്പനയിലെ പതിന്നാലുകാരൻ, പിതാവ് വഴക്കുപറഞ്ഞതിന്റെ വിഷമത്തിൽ ജീവനൊടുക്കി

ഗെയിംകളിച്ച് അരലക്ഷം പോയതിന്റെ വിഷമത്തിൽ ഇരിങ്ങാലക്കുടയിലെ ആകാശ്(14) കൂടൽമാണിക്യം കുട്ടൻകുളത്തിൽ ജീവനൊടുക്കി.

ഗെയിംകളിച്ച് അമ്മയുടെ അക്കൗണ്ടിലെ അരലക്ഷം കളഞ്ഞുകുളിച്ച പാലക്കാട് അത്തിക്കോട് പണിക്കർകളം സജിത്ത്(22) കിടപ്പുമുറിയിൽ ജീവനൊടുക്കി.

സ്കൂളിൽ പോവാതെ മുറിയിടച്ചിരുന്ന് ഗെയിമിന് അടിമയായ കണ്ണൂരിലെ പ്ലസ്ടു വിദ്യാർത്ഥി ഓൺലൈനിൽ വിഷം വാങ്ങിക്കഴിച്ച് ആത്മഹത്യ ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLINE GAME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.