
കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പരീക്ഷാ കൺട്രോളർ തസ്തികയിലേക്ക് (1) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.സർക്കാർ,എയ്ഡഡ് കോളേജുകളിലോ സർവകലാശാലകളിലോ അസോസിയേറ്റ് പ്രൊഫസർ പദവിയിൽ കുറയാത്ത റാങ്കുള്ളവർക്ക് അപേക്ഷിക്കാം.ഡെപ്യൂട്ടേഷൻ കാലാവധി നാല് വർഷമോ അല്ലെങ്കിൽ അപേക്ഷകർക്ക് 56 വയസ് തികയുന്നത് വരെയോ ആയിരിക്കും. അപേക്ഷകർ 2026 ജനുവരി ഒന്നിന് 40നും 50നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.സർവകലാശാല ജീവനക്കാർക്ക് 55 വയസ് വരെ പ്രായപരിധിയിൽ ഇളവ് ലഭിക്കും.എസ്.സി,എസ്.ടി,ഒ.ബി.സി വിഭാഗക്കാർക്ക് സർക്കാർ നിയമപ്രകാരമുള്ള ഇളവുകൾ ബാധകമാണ്.ജനറൽ വിഭാഗത്തിന് 5,000 രൂപയും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 2,500 രൂപയുമാണ് അപേക്ഷാ ഫീസ്. www.sgou.ac.in വഴി ഓൺലൈനായി മാർച്ച് 2ന് മുൻപ് അപേക്ഷിക്കണം.ഓൺലൈൻ അപേക്ഷയുടെ പകർപ്പ് ആവശ്യമായ രേഖകൾ സഹിതം രജിസ്ട്രാർ,ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി,കുരീപ്പുഴ,കൊല്ലം – 691601 എന്ന വിലാസത്തിൽ അയയ്ക്കണം.അപേക്ഷയുടെ ഹാർഡ് കോപ്പി മാർച്ച് 6ന് മുൻപ് സർവകലാശാലയിൽ ലഭിക്കണം.കൂടുതൽ വിവരങ്ങൾക്ക് www.sgou.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.