
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2026 ജനുവരി സെഷനിൽ പ്രവേശനം നേടിയവർക്ക് പ്രോഗ്രാം മാറ്റാനും നാല് വർഷ ബിരുദം ഒന്നാം സെമസ്റ്റർ യു.ജി രജിസ്‌ട്രേഷൻ പൂർത്തിയാക്കാനും 26 വരെ അവസരം.
ബി.എ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, ബി.കോം, ബി.ബി.എ എന്നീ നാലു വർഷ ബിരുദ പ്രോഗ്രാമുകളിൽ അഡ്മിഷൻ നേടിയവർ ഒന്നാം സെമസ്റ്റർ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് പരീക്ഷാ രജിസ്ട്രേഷൻ നടത്താനാവില്ല. ജനുവരി സെഷനിലെ പഠിതാക്കൾക്ക് നിലവിലെ പ്രോഗ്രാം മാറ്റി പുതിയ പ്രോഗ്രാമിന് അപേക്ഷിക്കാൻ 250 രൂപ ഫീസടയ്‌ക്കണം. സെമസ്റ്റർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ നാലു വർഷ ബിരുദ പഠിതാക്കൾക്ക് പിന്നീട് പ്രോഗ്രാം മാറ്റം അനുവദിക്കില്ല.
ഇ-ഗ്രാന്റ്സ്, ഭിന്നശേഷി വിഭാഗം, സ്പോൺസർഷിപ്പ് എന്നിവ മുഖേന ഫീസ് ആനുകൂല്യം ലഭിക്കുന്നവരും നിർബന്ധമായും സെമസ്റ്റർ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ഇവർക്കും പ്രോഗ്രാം മാറ്റത്തിനുള്ള 250 രൂപ ഫീസ് ബാധകമാണ്. www.erp.sgou.ac.in മുഖേന അപേക്ഷ സമർപ്പിക്കാം.
എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രവേശനം
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സിലേക്ക് മേയ് 14നകം അപേക്ഷിക്കാം. കെ-മാറ്റ്, സി-മാറ്റ്, ക്യാറ്ര് യോഗ്യതയുണ്ടായിരിക്കണം. ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന എൻട്രൻസ് പരീക്ഷയുടെയും ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം. വിവരങ്ങൾക്ക്- www.ildm.kerala.gov.in, 8547610005.
കരിയർ കൗൺസലിംഗ്
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ പത്താംക്ലാസ്, പ്ലസ്ടു പരീക്ഷാ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി കരിയർ മാർഗ്ഗ നിർദ്ദേശവും കൗൺസലിംഗും നൽകുന്നു. രജിസ്റ്റർ ചെയ്യുന്നതിന്: 0471-2304577.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |