
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്കാഡമിക സേവനങ്ങൾ ആഗോളതലത്തിലേക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായി, ലോകത്തെവിടെയിരുന്നും 24 മണിക്കൂറും പ്രവേശിക്കാവുന്ന അത്യാധുനിക 'പബ്ലിക് ഡിജിറ്റൽ ലൈബ്രറി" സ്ഥാപിക്കുന്നതിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ക്യുസാടെക് ഫൗണ്ടേഷനും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ വികസനവും നടപ്പാക്കലും ക്യുസാടെക് ഫൗണ്ടേഷന്റെ മേൽനോട്ടത്തിലായിരിക്കും.'സോഫ്ട് വെയർ ആസ് എ സർവീസ്' മാതൃകയിൽ ഒരുക്കുന്ന ഡിജിറ്റൽ ലൈബ്രറിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കടക്കം വിജ്ഞാന വിഭവങ്ങൾ തടസമില്ലാതെ ലഭ്യമാകും.ലോകത്ത് എവിടെനിന്നും ഈ വിജ്ഞാനശേഖരത്തിൽ പ്രവേശിക്കാം.
ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.ഡോ.വി.പി.ജഗതിരാജ്,കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.ഡോ.എം.ജുനൈദ് ബുഷിരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.അഭിലാഷ് ബാബു,ക്യുസാടെക് ഫൗണ്ടേഷൻ ഡയറക്‌ടറും കുസാറ്റ് കൺട്രോളർ ഓഫ് എക്‌സാമിനേഷൻസുമായ ഡോ.എൻ.മനോജ് എന്നിവർ ധാരണാപത്രം ഒപ്പുവച്ചു.കുസാറ്റ് സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.പി.കെ.ബേബി,ഡോ.ജി.സന്തോഷ് കുമാർ,ഡോ.ഡി.മാവൂത്,ഡോ.എം.കൈലാസ്നാഥ്,രജിസ്ട്രാർ ഡോ.എ.യു.അരുൺ,അസിസ്റ്റന്റ് ലൈബ്രേറിയൻ ഡോ.സുരേന്ദ്രൻ ചെറുകോടൻ,ഓപ്പൺ യൂണിവേഴ്സിറ്റി ഡോ.ബി.ജെ.ലിജി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |