തിരുവനന്തപുരം:പി.ജി. മെഡിക്കൽ കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിനായി ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിന് 25 മുതൽ 29 വരെ സൗകര്യം ലഭ്യമാക്കിയതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.
എൻജിനീയറിംഗ്,ആർക്കിടെക്ചർ കമ്മ്യൂണിറ്റിക്വാട്ട
27 നകംഅപേക്ഷ
തിരുവനന്തപുരം:സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ്, ആർക്കിടെക്ചർ കോളേജുകളിലെ കമ്മ്യൂണിറ്റി / രജിസ്റ്റേർഡ് ട്രസ്റ്റ് ക്വാട്ട സീറ്റുകളിലേക്കും സർക്കാർ കോസ്റ്റ് ഷെയറിംഗ് കോളേജുകളിൽ സഹകരണ വകുപ്പിലെ ജീവനക്കാരുടെ മക്കൾക്കായി മാറ്റിവച്ചിട്ടുള്ള അഞ്ച് ശതമാനം പ്രത്യേക സംവരണ സീറ്റുകളിലേക്കും പ്രവേശനത്തിനായി 27 നകം കോളേജിൽ അപേക്ഷ നൽകണം .
എൽഎൽ.ബി ഉത്തര സൂചിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:ത്രിവത്സര എൽഎൽ.ബി കോഴ്സിലേക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. പരാതിയുള്ളവർക്ക് 30 വരെ ആക്ഷേപമുന്നയിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |