തിരുവനന്തപുരം: കേരള ഓർത്തോപീഡിക് അസോസിയേഷന്റെ 44-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം തിരുവനന്തപുരം അൽ സാജ് കൺവെൻഷൻ സെന്ററിൽ മെഡിക്കൽ കോളേജ് മുൻ ഓർത്തോപീഡിക്‌സ് വകുപ്പ് മേധാവി ഡോ.സാംസൺ,ആർ.സി.സി അഡീഷണൽ ഡയറക്ടർ ഡോ.സജീദ് എന്നിവർ ചേർന്നു നിർവ്വഹിച്ചു.
ട്രിവാൻഡ്രം ഓർത്തോപീഡിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അണുബാധകൾ: നിലവിലെ ആശയങ്ങൾ' എന്ന വിഷയത്തിൽ,രാജ്യത്തെ പ്രമുഖ ഓർത്തോപീഡിക് വിദഗ്ധർ പങ്കെടുത്തു. ഡോ.കൈസർ എന്നിസ്(ഓർഗനൈസിംഗ് സെക്രട്ടറി),ഡോ.ബിനോയ് എസ്(ഓർഗനൈസിംഗ് ചെയർമാൻ),ഡോ.അജിത് കുമാർ(ട്രഷറർ)ഡോ.ഗുരവ റെഡ്ഡി,ഡോ.രമേഷ് സെൻ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ ഇന്ന് പങ്കെടുക്കും. പ്രൊഫ.അനീൻ എൻ കുട്ടി(പ്രസിഡന്റ്),ഡോ.ആന്റണി ജോസഫ് തോപ്പിൽ (സെക്രട്ടറി),ഡോ.ജിജു എ.നുമാൻ (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.
ഫോട്ടോ
കേരള ഓർത്തോപീഡിക് അസോസിയേഷൻ 44-ാമത് വാർഷിക സമ്മേളനം ഡോ.സാംസൺ,ഡോ.സജീദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |