SignIn
Kerala Kaumudi Online
Sunday, 31 May 2026 8.18 AM IST

‘ചേട്ടൻ വിളിക്കും, വീട്ടിലേക്ക്‌ പോകുവാണ്‌

afsan

തിരുവനന്തപുരം: ‘ചേട്ടൻ വിളിച്ചോളും, വീട്ടിലേക്ക്‌ പോകുവാണ്‌....’ ഇതും പറഞ്ഞു വീട്ടിലേക്ക്‌ നടന്ന അഫ്‌സാൻ ഇപ്പോൾ നാടിന്റെ കണ്ണീരാണ്‌. വിളിക്കായി അവൻ കാത്തിരുന്ന ചേട്ടൻ തന്നെ ക്രൂരമായി ജീവനെടുത്തു. വെഞ്ഞാറമ്മൂട്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഒൺപതാം ക്ലാസ്‌ വിദ്യാർഥിയാണ്‌ കൊല്ലപ്പെട്ട അഫ്‌സാൻ. തിങ്കളാഴ്‌ച വാർഷിക പരീക്ഷ തുടങ്ങുന്ന ദിവസമായിരുന്നു. പരീക്ഷ കഴിഞ്ഞെത്തിയ അഫ്‌സാൻ വീട്‌ അടഞ്ഞു കിടക്കുകയാണെന്ന്‌ പറഞ്ഞാണ്‌ അയൽ വീട്ടിൽ എത്തിയത്‌. എവിടെ പോയതാണെന്ന്‌ അറിയാമോയെന്ന്‌ തിരക്കി. ഒന്നും പറഞ്ഞില്ലെന്ന്‌ അയൽവീട്ടുകാർ പറഞ്ഞതോടെ വീട്ടിലേക്ക്‌ പോകാൻ തുടങ്ങി. കയറി ഇരിക്ക്‌, വെള്ളം കുടിച്ചിട്ട്‌ പോകാം എന്നു പറഞ്ഞെങ്കിലും ചേട്ടൻ വിളിക്കുമെന്ന്‌ പറഞ്ഞ്‌ വീട്ടിലേക്ക്‌ നടക്കുകയായിരുന്നു. പിന്നീട്‌ നാട്‌ അറിയുന്നത്‌ ചേട്ടൻ അഫാന്റെ ക്രൂരതയിൽ അഫ്‌സാനും മരണപ്പെട്ടു എന്ന വാർത്തയാണ്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AFSAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA