തിരുവനന്തപുരം: സി.പി.എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാർ വാങ്ങാൻ സർക്കാർ അനുമതി. ഈ മാസം 17 ന് വ്യവസായവകുപ്പാണ് ഉത്തരവിറക്കിയത്. ജയരാജന്റെ ശാരീരിക അവസ്ഥയും ഉയർന്ന സുരക്ഷയും കൂടി പരിഗണിച്ച് മന്ത്രിസഭാ യോഗമാണ് അനുമതി നൽകിയത്.ഏത് കാർ വേണമെന്ന് പൊലീസുമായി ആലോചിച്ച് തീരുമാനിക്കും.
സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നത് വിലക്കി ചീഫ് സെക്രട്ടറി നവംബർ നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നതുൾപ്പെടെ സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വർഷത്തേക്ക് നീട്ടി ധനവകുപ്പ്
നവംബർ ഒൻപതിനും ഉത്തരവിറക്കിയിരുന്നു. ഉത്തരവിറക്കിയതിനുശേഷം നാല് മന്ത്രിമാർക്കും ചീഫ് വിപ്പിനും 33 ലക്ഷം രൂപയുടെ ഇന്നോവ ക്രിസ്റ്റ കാറുകളും വാങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |