കൊല്ലം: സർക്കാർ സംരഭമായ കുണ്ടറ സെറാമിക്സിൽ ഉത്പാദന ശേഷി വർദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ശിലാസ്ഥാപനം നാളെ വൈകിട്ട് 5ന് മന്ത്രി പി. രാജീവ് നിർവഹിക്കുമെന്ന് ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ, എം.ഡി പി. സതീഷ് കുമാർ, ഡയറക്ടർ സി. ബാൾഡുവിൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായാണ് പുതിയ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം.
പ്ളാന്റ്, സാൻഡ് വാഷിംഗ് പ്ളാന്റ്, പുതിയ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ എന്നിവയ്ക്കാണ് തുടക്കമിടുന്നത്. 7 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് നേരത്തെ സർക്കാരിന്റെ ഭരണാനുമതി ലഭിച്ചിരുന്നു. 2016ന്റെ ആരംഭത്തിൽ അടച്ചുപൂട്ടലിന്റെ വക്കത്തായിരുന്ന സെറാമിക്സ്, സർക്കാരിന്റെ കരുതലിലൂടെ 2018ൽ ലാഭത്തിലെത്തിയിരുന്നു. നിലവിൽ പ്രതിമാസം 1120 ടൺ ഉത്പാദനം നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |