കൊച്ചി: സംസ്ഥാനത്തെ എല്ലാ വ്യവസായ പാർക്കുകളിലും ഹരിത മതിൽ ഉയരുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ വ്യവസായ പാർക്കുകൾ ഗ്രീൻ സോൺ ആക്കുന്നതിന്റെ ഭാഗമായുള്ള വൃക്ഷത്തൈ നടീൽ ഉദ്ഘാടനം എടയാർ വ്യവസായ മേഖലയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാവ്, പ്ലാവ്, ആര്യവേപ്പ് തുടങ്ങിയ വൃക്ഷങ്ങളാൽ ഒന്നു മുതൽ രണ്ട് മീറ്റർ വരെ വീതിയിൽ ഹരിത മതിൽ നിർമിക്കും. വൃക്ഷങ്ങൾ നന്നായി പരിചരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |