തിരുവനന്തപുരം: ഹലാൽ ഭക്ഷണത്തിന്റെ പേരിൽ മതവിദ്വേഷം പ്രചരിപ്പിക്കരുതെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. തുപ്പിയ ഭക്ഷണമാണ് ഹലാൽ എന്നത് വസ്തുതാ വിരുദ്ധമാണ്. അനുവദനീയം എന്നാണ് ഹലാൽ എന്നതിന്റെ അർത്ഥം. ഭക്ഷണത്തിലേക്ക് ഊതുകയോ ശ്വാസം വിടുകയോ ചെയ്യരുതെന്ന് പ്രവാചകന്റെ കല്പനയാണ്. ഭക്ഷണത്തിൽ മന്ത്രിച്ച് ഊതുന്ന പുരോഹിതൻ അനാചാരമാണ് ചെയ്തത്. ഇത്തരം ഒറ്റപ്പെട്ട ചിത്രങ്ങളെ ഉയർത്തിക്കാട്ടി തെറ്റായ പ്രചാരണം നടത്തുകയാണ് ചിലർ.
മദ്യം, പന്നിമാംസം എന്നിവയോ അവ അടങ്ങിയ ഭക്ഷ്യപദാർത്ഥങ്ങളോ മുസ്ലിങ്ങൾക്ക് അനുവദനീയമല്ല. ഈ വ്യവസ്ഥകൾ പാലിച്ചൊരുക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എന്ന് മാത്രമെ ഹലാലിന് അർത്ഥമുള്ളൂവെന്നും ഇമാം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |