SignIn
Kerala Kaumudi Online
Thursday, 19 September 2024 8.10 PM IST

പണിമുടക്കിനെ പടിക്ക് പുറത്താക്കി പെരിങ്ങാല

Increase Font Size Decrease Font Size Print Page
peringala

കിഴക്കമ്പലം: ഹർത്താലുകളെ പടികടത്തിയ പെരിങ്ങാലയിലെ വ്യാപാരികൾ ദേശീയ പണിമുടക്കുദിനമായ ഇന്നലെയും കച്ചവടത്തിരക്കിലായിരുന്നു. ഒരു കടപോലും അടച്ചില്ല. അടപ്പിക്കാനായി ആരും എത്തിയതുമില്ല. സമീപത്തെ അമ്പലംപടിയിലും പള്ളിക്കരയിലും കടകൾ തുറന്നു. പള്ളിക്കരയിലെ വ്യാപാരികൾ സംരക്ഷണം തേടി കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവും വാങ്ങിയിരുന്നു. കട തുറന്നതിനെതിരെ പരിസരത്ത് പ്രതിഷേധ പ്രകടനവും യോഗവും നടന്നു.

പത്ത് വർഷം മുമ്പ് ബ്രഹ്മപുരം മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാദേശിക ഹർത്താലിലാണ് അവസാനമായി പെരിങ്ങാലക്കാർ പങ്കെടുത്തത്. ഹർത്താൽ ദിവസം പെരിങ്ങാലയിലെ ഹോട്ടലുകളിൽ അത്യാകർഷ ഓഫറുകൾ നൽകാറുണ്ട്. കാക്കനാട് ഇൻഫോപാർക്കിലെ ടെക്കികളടക്കം നിരവധിപേർ ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്ന പതിവ് ഇക്കുറിയും തെറ്റിയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PANIMUDAKK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.