തിരുവനന്തപുരം: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പാസ്സിംഗ് ഔട്ടും കോൺവൊക്കേഷനും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് അരിപ്പ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ എട്ടിന് മന്ത്രി എ.കെ. ശശീന്ദ്രൻ പരേഡിൽ അഭിവാദ്യം സ്വീകരിക്കും.
47 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, 29 റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ എന്നിവരാണ് പരിശീലനം പൂർത്തിയാക്കി സർവീസിൽ പ്രവേശിക്കുന്നത്. ഡിവിഷൻ തല ഇ - ഓഫീസ്, 200 കോടിയുടെ കെ.എ.ഫ്ഡി.എഫ് പ്രത്യേക വന വികസന പദ്ധതി എന്നിവയുടെ ഉദ്ഘാടനവും നടക്കും. മുഖ്യ വനം മേധാവി പി.കെ.കേശവൻ അദ്ധ്യക്ഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |