തിരുവനന്തപുരം: ഭാരതത്തിനും ലോകത്തിനാകെയും വലിയ ദർശനം നൽകിയ പാവപ്പെട്ടവരുടെ ഏറ്റവും വലിയ ആശ്രയമായ മദർ തെരേസയോട് കേന്ദ്രസർക്കാർ ആദരവ് കാട്ടണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു.
മദർ സ്ഥാപിച്ച 'സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി'ക്ക് പാവപ്പെട്ടവരെ സഹായിക്കാനുള്ള അവസരം കൂടുതലായി നൽകണം. 'ഫോറിൻ കോൺട്രിബ്യൂഷൻ രജിസ്ട്രേഷൻ നിയമ'മനുസരിച്ചിള്ള അനുമതി പുതുക്കുന്നതിന് കൽക്കട്ടയിലുള്ള മദർ ജനറൽ സിസ്റ്റർ പ്രേമയുമായി ഫോണിൽ സംസാരിച്ച ശേഷം, 'സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി' വീണ്ടും അപേക്ഷ സമർപ്പിക്കുമെന്നും അപ്പോൾ അനുകൂലമായ നടപടി കൈക്കൊള്ളണമെന്നും അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തോമസ് ഇ-മെയിൽ സന്ദേശമയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |