കോട്ടയം: കെ.എം മാണിയുടെ ചരമവാർഷിക ദിനത്തിൽ പാലായിലെ വീട്ടിൽ പോയതു തന്റെ ബന്ധുകൂടിയായ കുട്ടിയമ്മയെ കാണാനാണെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു . തന്റെ അമ്മായിയായ കുട്ടിയമ്മ തീർത്തും സുഖമില്ലാതിരിക്കുന്നതുകൊണ്ട് പോയതാണ്. തെറ്റായ രാഷ്ട്രീയ പ്രചാരണമുണ്ടാകാതിരിക്കാൻ ജോസ് കെ. മാണി കോട്ടയത്താണെന്നറിഞ്ഞാണ് പോയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പോയതിൽ ഔചിത്യകുറവ് തോന്നുന്നില്ല. താൻ ഇപ്പോഴും ജോസഫ് ചെയർമാനായ പാർട്ടിയിലെ രണ്ടാമനാണ്. തനിക്കു താഴെയാണ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |