SignIn
Kerala Kaumudi Online
Friday, 26 April 2024 7.44 PM IST

ഇന്ത്യൻ സുരക്ഷാ ഏജൻസികളും പെഗാസസ് ഉപയോക്താക്കൾ?

pegasus

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിഷേധിച്ചെങ്കിലും നിയമ പ്രകാരം ഫോൺ ചോർത്താൻ അനുമതിയുള്ള സുരക്ഷാ ഏജൻസികൾ പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. പെഗാസസ് ഉപയോഗിച്ച് കേന്ദ്രം വാട്ട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും ചോർത്തുന്നുണ്ടോ എന്ന് 2019 നവംബറിൽ ഡി.എം.കെ അംഗം ദയാനിധി മാരൻ ലോക്സഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. പെഗാസസ് ബന്ധം വെളിപ്പെടുത്തിയില്ലെങ്കിലും ഫോൺ ചോർത്താൻ നിയമം അനുവദിക്കുന്നുണ്ടെന്ന് അന്നത്തെ ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി മറുപടി നൽകിയിരുന്നു.

രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന് ഏത് സന്ദേശവും ചോർത്താൻ 2000ലെ ഐ.ടി നിയമത്തിലെ സെക്‌ഷൻ 69 അനുമതി നൽകുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. 1885ലെ ടെലിഗ്രാഫ് നിയമത്തിലെ സെക്‌ഷൻ അഞ്ച് പ്രകാരം പൊതുതാത്പര്യാർത്ഥം അടിയന്തര സാഹചര്യങ്ങളിൽ ഫോണുകളും സന്ദേശങ്ങളും ചോർത്താമെന്നും അറിയിച്ചു.

എൻ.ഐ.എ, റാ, ഇന്റലിജൻസ് ബ്യൂറോ, എൻഫോഴ്സ് ഡയറക്‌ടറേറ്റ്, പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങൾ തുടങ്ങിയ ഏജൻസികൾക്കാണ് ഫോൺ ചോർത്താൻ അനുമതിയുള്ളത്. അതേസമയം ഈ ഏജൻസികൾ ഫോൺ ചോർത്തുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി തേടേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PEGASUS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.