SignIn
Kerala Kaumudi Online
Thursday, 19 September 2024 4.28 PM IST

അതിജീവിതയ്‌ക്ക് ഒപ്പമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
pina

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നടിക്ക് നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോട്ടു പോകും. എത്ര ഉന്നതനായാലും കേസിനു മുന്നിൽ വിലപ്പോവില്ല. പൊലീസിന്റെ കൈകൾക്കു തടസമില്ലെന്ന സർക്കാർ നിലപാടും ഉന്നതന്റെ അറസ്റ്റോടെ വ്യക്തമായി. വെണ്ണലയിൽ പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

യു.ഡി.എഫ് ആയിരുന്നെങ്കിൽ അത്തരം അറസ്റ്റ് നടക്കുമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. കൈപ്പിടിയിലിരുന്നത് നഷ്ടപ്പെടുമെന്നു കണ്ടപ്പോഴാണ് യു.ഡി.എഫ് ഇത്തരം പ്രചാരണം നടത്തുന്നത്. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പു ചൂട് കടുക്കുമ്പോൾ ചിലർക്ക് അങ്കലാപ്പുണ്ടാകും. മുൻ സർക്കാരിൽ ഇരുന്നവർ കേസുകളിൽ വെള്ളംചേർത്തിട്ടുള്ളതുകൊണ്ട് അതായിരിക്കും ഇപ്പോഴും നടക്കുന്നതെന്ന് പറഞ്ഞാൽ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CM AT VENNALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.