SignIn
Kerala Kaumudi Online
Tuesday, 21 May 2024 6.09 PM IST

വീണ്ടും പണിമുടക്കി മൈക്ക്

pinarayi-vijayan

അടൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനത്തിനിടെ മൈക്ക് തകരാറിലായി. പത്തനംതിട്ട മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനുമുമ്പ് ഇന്നലെ രാവിലെ 9.30നായിരുന്നു പരിപാടി. മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയപ്പോൾ കണക്ഷൻ തകരാർ മൂലം മൈക്കിൽ അപശബ്ദമുണ്ടായി. വാർത്താസമ്മേളനത്തിനു മുമ്പ് സുരക്ഷ ജീവനക്കാർ ഉച്ചഭാഷിണി പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. അപശബ്ദം കൂടിയതോടെ ജീവനക്കാർ ശരിയാക്കാൻ നോക്കിയെങ്കിലും നടന്നില്ല. തുടർന്ന് മൈക്ക് ഓഫ് ചെയ്ത് വാർത്താസമ്മേളനം തുടർന്നു. മൂന്നു ദിവസം മുമ്പ് തലയോലപ്പറമ്പിൽ പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്രോഫോൺ ഒടിഞ്ഞുവീണിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIAJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.