കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരായ അപ്പീൽ മാർച്ച് 30നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചയ്ക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാദ്ധ്യതയില്ലെന്നും സിംഗിൾബെഞ്ചിന്റെ വിധി നിയമപരമല്ലെന്നുമാണ് അപ്പീലിലെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |