SignIn
Kerala Kaumudi Online
Friday, 26 April 2024 8.57 PM IST

വീണ്ടും പിളരാതിരിക്കാൻ ജോസഫ് ഗ്രൂപ്പിൽ 'വെടി നിറുത്തൽ'

pjj

കോട്ടയം: ഉന്നത നേതാക്കൾക്കിടിയിലെ ചേരിപ്പോര് വീണ്ടുമൊരു പിളർപ്പിലെത്താതിരിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഹൈപവർ കമ്മിറ്റി വിളിക്കുന്നു. കോട്ടയത്ത് നവീകരിച്ച ഗാന്ധിജി സ്റ്റഡി സെന്റർ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായി മാറ്റുന്നതിന്റെ ഉദ്ഘാടനം 15ന് പി.ജെ.ജോസഫ് നിർവഹിക്കും. സീനിയർ നേതാക്കൾ ഒത്തുചേരുന്ന 71 അംഗ ഹൈപവ്വർ കമ്മിറ്റി സംഘടനാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ചർച്ചചെയ്തേക്കും. വെർച്വലായിട്ടാവും യോഗം വിളിക്കുക.

പി.സി.തോമസ് വിഭാഗവുമായി ലയിച്ചപ്പോൾ, ഭരണഘടനാ ഭേദഗതിയും, ഭാരവാഹികളുടെ വീതം വയ്പും പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ സംഘടനാതിരഞ്ഞെടുപ്പ് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഉന്നത നേതാക്കൾക്കിടയിൽ ഭിന്നത വളരുകയും, ജോസ് വിഭാഗവുമായി ചില നേതാക്കൾ ചർച്ച നടത്തിയെന്ന പ്രചാരണം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ പിളർപ്പ് ഒഴിവാക്കാനുള്ള വെടിനിറുത്തൽ.

പി.ജെ.ജോസഫിന്റെ തൊടുപുഴയിലെ വീട്ടിൽ നടന്ന ചർച്ചയിൽ വ്യത്യസ്ത അഭിപ്രായമുള്ള ചിലരുടെ ശബ്ദം ഉയർന്നെങ്കിലും, ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് പറഞ്ഞു. തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കുംവരെ നേതാക്കളുടെ നിലവിലുള്ള സംഘടനാഭാരവാഹിത്വം തുടരുമെന്ന് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം അറിയിച്ചു.

.


.



.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PJ JOSEPH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.