പാലക്കാട്: പാർട്ടിയിൽ തരംതാഴ്ത്തൽ നടപടി നേരിട്ട സി.പി.എം നേതാവ് പി.കെ.ശശി പാർട്ടി ആവശ്യപ്പെടും മുമ്പ്
കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജി വച്ചേക്കും.. തരം താഴ്ത്തിയ ജില്ലാ കമ്മിറ്റിയുടെ നടപടിക്കെതിരെ ശശി സംസ്ഥാന സമിതിയിൽ അപ്പീൽ നൽകാനും സാദ്ധ്യത.ചട്ടങ്ങൾ പാലിച്ചല്ല നടപടിയെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീൽ.
മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേട് കാട്ടിയെന്നാണ് ആരോപണം. .പാർട്ടി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. സി.പി.എം പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളന ഫണ്ടിൽ നിന്ന് 10 ലക്ഷവുമാണ് മാറ്റിയത്. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിത ശൈലിയല്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വിമർശനമുണ്ടെന്നാണ് അറിയുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്ന് 5 കോടി 49 ലക്ഷം രൂപയാണ് പാർട്ടി അറിയാതെ ഓഹരിയായി സമാഹരിച്ചത്. .
നടപടി: സി.പി.എം
നേതൃത്വത്തിൽ ഭിന്നത
പാർട്ടി സമ്മേളനങ്ങൾ തീരുമാനിച്ച സാഹചര്യത്തിൽ പി.കെ ശശിക്കെതിരായ അച്ചടക്ക നടപടിയിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിൽ ഭിന്നാഭിപ്രായം. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെടുത്ത നടപടി വേഗത്തിലായെന്ന അഭിപ്രായമാണ് സെക്രട്ടേറിയറ്റിലെ ചില അംഗങ്ങൾ പ്രകടിപ്പിക്കുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കൂടി പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റാണ് ശശിയെ ബ്രാഞ്ചിലേയ്ക്കു തരംതാഴ്ത്താൻ തീരുമാനിച്ചത്. സമ്മേളനങ്ങൾ പടിവാതിക്കലെത്തി നിൽക്കേയുള്ള നടപടിയോട് പാലക്കാട്ടെ ചില നേതാക്കൾക്കും വിയോജിപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |