
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രൊകെമിക്കൽസ് എൻജിനിയറിംഗ് & ടെക്നോളജിയിൽ (CIPET) പ്ലാസ്റ്രിക് പ്രോസസിംഗ് പഠിക്കാനവസരം. ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലാണ് പ്രവേശനം. കേന്ദ്ര കെമിക്കൽസ് പെട്രൊകെമിക്കൽസ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് CIPET. കേരളത്തിൽ കൊച്ചി ഉൾപ്പെടെ രാജ്യത്താകെ 9 കാമ്പസുകളുണ്ട് CIPET-ന്.
* പി.ജി ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് പ്രോസസിംഗ് & ടെസ്റ്റിംഗ്:- 4 സെമസ്റ്റർ (2 വർഷം). യോഗ്യത: സയൻസ് ബിരുദം. (അവസാന വർഷക്കാർക്കും അപേക്ഷിക്കാം.) ഉയർന്ന പ്രായ പരിധിയില്ല.
* പോസ്റ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് മോൾഡ് ഡിസൈൻ:- 3 സെമസ്റ്റർ (ഒന്നര വർഷം). യോഗ്യത: മൂന്നു വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ പ്ലാസ്റ്റിക്സ്/പോളിമർ/ ടൂൾ/പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ എൻജിനിയറിംഗ്, മെക്കട്രോണിക്സ്/ പെട്രൊകെമിക്കൽസ്/ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്/ ടെക്നോളജി). അല്ലെങ്കിൽ ഡി.പി.എം.ടി. ഉയർന്ന പ്രായ പരിധിയില്ല.
* ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് മോൾഡ് ടെക്നോളജി:- 6 സെമസ്റ്റർ (3 വർഷം). യോഗ്യത: പത്താം ക്ലാസ് ജയം. ഉയർന്ന പ്രായ പരിധിയില്ല.
* ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് ടെക്നോളജി:- 6 സെമസ്റ്റർ (3 വർഷം). യോഗ്യത: പത്താം ക്ലാസ് ജയം. ഉയർന്ന പ്രായ പരിധിയില്ല.
അപേക്ഷ ഫീസ് 500. CIPET അഡ്മിഷൻ ടെസ്റ്റ് (CAT) വഴിയാണ് കോഴ്സ് പ്രവേശനം. ജൂൺ ഏഴിനാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. സിലബസ്, പരീക്ഷാ കേന്ദ്രങ്ങൾ, അപേക്ഷ സംബന്ധിച്ച വിശദ വിവരങ്ങൾ എന്നിവ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. www.cipet.gov.in. അവസാന തീയതി: 28.05.2026.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |