തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന് തുടക്കം കുറിച്ച ഇന്നലെ ലഭിച്ചത് 79,850 അപേക്ഷകൾ. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ ഇന്നലെ രാത്രി 8.30 വരെ വന്ന കണക്കാണിത്. ഏറ്റവും കൂടുതൽ കുട്ടികൾ അപേക്ഷിച്ചിരിക്കുന്നത് തിരുവനന്തപുരത്താണ്, 10,039 പേർ. രണ്ടാം സ്ഥാനം പാലക്കാടിനാണ്, 9369. ഏറ്റവും കുറവ് കോട്ടയത്ത്, 2053. ഏറ്റവും കൂടുതൽ പത്താം ക്ളാസ് വിജയികളുള്ള മലപ്പുറത്ത് 2334 കുട്ടികളാണ് ആദ്യ ദിനം അപേക്ഷിച്ചത്. ഒരു വിദ്യാർത്ഥിക്ക് ഒന്നിലേറെ ജില്ലകളിൽ അപേക്ഷിക്കാം. 18 വരെയാണ് അവസരം. ട്രയൽ അലോട്ട്മെന്റ് 21നും ആദ്യ അലോട്ട്മെന്റ് 27നും അവസാന അലോട്ട്മെന്റ് ആഗസ്റ്റ് 11നും നടക്കും. ആഗസ്റ്റ് 17നാണ് ക്ളാസുകൾ ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |