SignIn
Kerala Kaumudi Online
Friday, 26 April 2024 11.10 PM IST

പ്ളസ് വൺ: ആദ്യ അലോട്ട്മെന്റിൽ 2.38 ലക്ഷം പേർ

p

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലഭിച്ച 2,38,150 പേർക്ക് 10ന് വൈകിട്ട് അഞ്ചുവരെ പ്രവേശനം നേടാം. ആകെ 4,71,849 അപേക്ഷകരാണുള്ളത്. ആകെയുള്ള സീറ്റുകൾ 2,97,766. മെറിറ്റ് സീറ്റുകളിൽ അവശേഷിക്കുന്നത് 59,616. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ട്രയൽ അലോട്ട്‌മെന്റിൽ ഉൾപ്പെടുത്തിയ 10 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റ് ഒഴിവാക്കിയാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. മറ്റുള്ളവർക്ക് താത്കാലിക പ്രവേശനം നേടാം.

www.admission.dge.kerala.gov.in എന്ന സൈറ്റിൽ 'Click for Higher Secondary Admission' എന്ന ലിങ്കിൽ അലോട്ട്‌മെന്റ് ഫലം പരിശോധിക്കാം. അലോട്ട്‌മെന്റ് ലെറ്ററുമായി രക്ഷാകർത്താവിനൊപ്പം ആവശ്യമായ രേഖകളുടെ അസ്സൽ സഹിതം പ്രവേശനത്തിന് ഹാജരാകണം. സ്‌പോർട്സ് ക്വാട്ട അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം അലോട്ട്മെന്റ് 15നും, മൂന്നാമത്തെ അലോട്ട്മെന്റ് 22നുമായിരിക്കും. 25ന് പ്ളസ് വൺ ക്ളാസുകൾ ആരംഭിക്കും.


 ഏകജാലക പ്രവേശനത്തിനുള്ള സീറ്റ്, അപേക്ഷകർ, അലോട്ട്‌മെന്റ് ലഭിച്ചവർ (ജില്ല തിരിച്ചുള്ള കണക്ക്)

തിരുവനന്തപുരം -26021 -36110 -22522
കൊല്ലം- 21809- 34231- 18854
പത്തനംതിട്ട-9584 -14752- 7973
ആലപ്പുഴ -15473- 26609- 12839
കോട്ടയം -13600- 23644 -11325
ഇടുക്കി -7728- 13266- 6532
എറണാകുളം -24345 -38709 -20147
തൃശൂർ -25717 -41550 -21422
പാലക്കാട് -26630- 44755 -21927
മലപ്പുറം -46256 -80100 -34103
കോഴിക്കോട് -30257 -48124 -23275
വയനാട് -8712 -12533 -7130
കണ്ണൂർ -27715 -37389 -19810
കാസർകോഡ് -13919- 20077 -10291

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONEPLUS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.