SignIn
Kerala Kaumudi Online
Friday, 26 April 2024 6.09 PM IST

വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നത് സംസ്ഥാന വികസനത്തിന്:മുഖ്യമന്ത്രി

pniaryi

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട് അടുത്ത മാസം നാല് യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഫിൻലൻഡ്, നോർവേ,ഇംഗ്ലണ്ട് , ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഒക്ടോബർ 1 മുതൽ 14 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിക്കുന്നത്..

കേരളവും ഫിൻലാൻഡും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും,ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനുമാണ് മുഖ്യമന്ത്രിയും മന്ത്രി വി ശിവൻകുട്ടിയടക്കം ഫിൻലാൻഡ് സന്ദർശിക്കുന്നത്. മുൻപ് ഫിൻലാൻഡ് പ്രതിനിധി സംഘം കേരളം സന്ദർശിച്ചിരുന്നു. ഫിൻലാൻഡ് വിദ്യാഭ്യാസമന്ത്രി ലീ ആൻഡേഴ്‌സെന്റ ക്ഷണപ്രകാരം സംഘം അവിടെയുള്ള പ്രീ സ്‌കൂളും സന്ദർശിക്കും.ഫിന്നിഷ് ഞങങഞണ

പഠന രീതികളും,അധ്യാപന പരിശീലന രീതികളും പഠിക്കും. അവിടത്തെ പ്രമുഖ ബഹുരാഷ്ട്ര കമ്പനികൾ സന്ദർശിച്ച് കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള സാധ്യതകളും നോക്കും.മൊബൈൽ നിർമ്മാണ കമ്പനിയായ നോക്കിയയുടെ എക്സിക്യൂട്ടീവ് എക്സ്പീരിയൻസ് സെന്റർ സന്ദർശിച്ച് കമ്പനി മേധാവികളുമായി ചർച്ച നടത്തും. സൈബർ രംഗത്തെ സഹകരണത്തിന്

ഫിൻലാൻഡിലെ വിവിധ ഐടി കമ്പനികളുമായും ചർച്ചനടത്തും. ടൂറിസം, ആയുർവേദ രംഗങ്ങളിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചകളുണ്ട് .

മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തലാണ് നോർവെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നോർവെ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി മന്ത്രിയായ ജോർണർ സെൽനെസ്സ് സ്‌കെജറൻ ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നോർവീജിയൻ ജിയോടെക്നിക്കൽ ഇൻസ്റ്റിറ്റിയൂട്ട് സന്ദർശിച്ച് ഉരുൾപൊട്ടൽ ഉൾപ്പെടെയുളള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകൾ പരിശോധിക്കും.

വെയിൽസിലെ ആരോഗ്യ മേഖലയിൽ ഉൾപ്പെടെ സഹകരണം മെച്ചപ്പെടുത്തുന്നതിന് അവിടത്തെ ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തും. മൂന്നാം ലോകകേരളസഭയുടെ തുടർച്ചയായി ലണ്ടനിൽ പ്രാദേശിക യോഗം സംഘടിപ്പിക്കും.150ഓളം പ്രവാസികൾ പങ്കെടുക്കും.കേരളത്തിൽ ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്

ബ്രിട്ടനിലെ വിവിധ യൂണിവേഴ്സിറ്റികൾ സന്ദർശിക്കും.മൂന്നിടങ്ങളിലും പ്രാദേശിക വ്യവസായികളുടെ നിക്ഷേപ സൗഹൃദ സംഗമം സംഘടിപ്പിക്കും.വ്യവസായമന്ത്രി പി രാജീവ് നോർവെയിലും യു.കെയിലും സന്ദർശന സമയത്തുണ്ടാകും. ഫിഷറീസ് മന്ത്രി

വി.അബ്ദു റഹ്മാൻ നോർവയിലും ആരോഗ്യ മന്ത്രി വീണാ ജോർജ് യു.കെയിലുമുണ്ടാകും. ഒക്ടോബർ 14ന് തിരിച്ചെത്തും.ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം പാരീസിൽ അടുത്തയാഴ്ച നടക്കുന്ന ടൂറിസം മേളയിലും ,ഫ്രഞ്ച് ട്രാവൽ മാർക്കറ്റിലും പങ്കെടുക്കും..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PNIARYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.