തിരുവനന്തപുരം: സ്വർണക്കടത്ത് പണം നിരോധിത സംഘടനകൾക്കുള്ള ഫണ്ടിംഗിന് ഉപയോഗിക്കുന്നെന്ന് പൊലീസ് വെബ്സൈറ്റിലുണ്ടെന്ന ഗവർണറുടെ പ്രസ്താവനയെ എതിർത്ത് പൊലീസിന്റെ വാർത്താക്കുറിപ്പ്. ഗവർണർ പറഞ്ഞതായി ഇലക്ട്രോണിക് മാദ്ധ്യമങ്ങളിൽ ബുധനാഴ്ച വന്ന പ്രസ്താവനയ്ക്കുള്ള മറുപടിയാണിത്. പൊലീസ് ആസ്ഥാനത്തെ പബ്ലിക് റിലേഷൻസ് ഓഫീസറാണ് വാർത്താക്കുറിപ്പ് ഇറക്കിയത്. ഇത് അസാധാരണ നടപടിയാണ്.
പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത്തരം പ്രസ്താവനകൾ ഒരു സമയത്തുമുണ്ടായിട്ടില്ലെന്നാണ് വിശദീകരണം. പിടികൂടിയ സ്വർണത്തിന്റെയും പണത്തിന്റെയും കണക്കുകൾ മാത്രമാണ് വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചതെന്നും ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ്കുമാറിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
ഗവർണറുടെ വാക്കുകൾക്ക് പൊലീസ് മറുപടി പറയുന്നത് അസാധാരണമാണ്. ചീഫ്സെക്രട്ടറിയോ ആഭ്യന്തര സെക്രട്ടറിയോ വഴിയായിരുന്നു മുൻപ് വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |