തിരുവനന്തപുരം:രണ്ട് വർഗീയ ശക്തികൾ ഏറ്റുമുട്ടിയാൽ ആരും ജയിക്കില്ലെന്നും ഇരുകൂട്ടരും ശക്തിപ്പെടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചിന്ത പബ്ലിക്കേഷന്റെ 50ാംവാർഷികാചരണങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്റെ പേരിൽ കടന്നാക്രമണമാണ് സംസ്ഥാനത്ത് നടന്നത്. ശക്തിപ്പെടാൻ കിട്ടുന്ന അവസരം ഇരു കൂട്ടരും ഉപയോഗിക്കും. വർഗീയ ധ്രുവീകരണമാണ് രാജ്യത്ത് നടക്കുന്നത്. ഭരണകൂടം സർവ്വതും കോർപ്പേറേറ്റിന് വിറ്റുതുലച്ചു.ഇതിനെയെല്ലാം ആശയപരമായി നേരിടാൻ ഒരു സമൂഹം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷനായി. സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ചടങ്ങിൽ 12 പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു.സി.നാരായണൻ,സി.ദിവാകരൻ,വി.കെ പ്രശാന്ത് എം.എൽ.എ,സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ,ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ,ഷാജി എൻ.കരുൺ,പാർവതീ ദേവീ,ഡി.സുരേഷ് കുമാർ,ചിന്ത ജനറൽ മാനേജർ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |