തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നിയസഭയിൽ ഇന്ന് രാവിലെ അത്തപ്പൂക്കളം ഒരുക്കും. രാവിലെ 8.45ന് നിയമസഭാമന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളിലൊരുക്കുന്ന പൂക്കളം മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി. രാജേഷ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്രയം ഗോപകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 8ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കുള്ള നെല്ല് സ്പീക്കർ രാജേഷ്, മേയർ ആര്യ രാജേന്ദ്രന് കൈമാറും. നിയമസഭാമന്ദിരത്തിൽ വിളയിച്ചെടുത്ത നെല്ലാണ് കൈമാറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |