തിരുവനന്തപുരം: പ്രിയപ്പെട്ട അദ്ധ്യാപകർക്ക് സമ്മാനങ്ങൾ അയയ്ക്കാൻ തപാൽ വകുപ്പ് സൗകര്യമൊരുക്കുന്നു. അദ്ധ്യാപകർ നടത്തിയ പരിശ്രമങ്ങളെ അനുസ്മരിക്കുന്നതിനും അവരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനുമായിട്ടാണ് 'ആചാര്യ ദേവോ ഭവ' എന്ന പേരിൽ പദ്ധതി തുടങ്ങിയത്. പോസ്റ്റോഫീസിൽ നിന്നും ഫോം പൂരിപ്പിച്ച് കാറ്റലോഗിൽ നിന്നുള്ള സമ്മാനങ്ങൾ തിരഞ്ഞെടുക്കാം. 30 മുതൽ സെപ്തംബർ 3 വരെയാണ് സമ്മാനങ്ങൾ അയക്കാനുള്ള അവസരം. അദ്ധ്യാപക ദിനത്തിന് മുമ്പ് സ്പീഡ് പോസ്റ്റായി അവ അദ്ധ്യാപകരുടെ കൈകളിലെത്തും. സ്റ്റാമ്പ് പതിപ്പിച്ച കീചെയിനുകൾ, ബുക്ക്മാർക്കുകൾ തുടങ്ങി വിവിധതരം ഫിലാറ്റലിക് സമ്മാനങ്ങളാണ് തപാൽ വകുപ്പ് ഒരുക്കിയിരിക്കുന്നത്. അദ്ധ്യാപകനെ ആശംസിക്കാൻ ആഗ്രഹിക്കുന്ന ആർക്കും തൊട്ടടുത്തുള്ള തപാൽ ഓഫീസുമായോ പോസ്റ്റ്മാനുമായോ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |