കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ യാത്രാപരിപാടിയിൽ മാറ്റം. ഇന്നലെ രാത്രി 8 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ അഡ്മിനിസ്ട്രേറ്റർ ഇന്നലെ കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ തങ്ങി. വൈ കാറ്റഗറി സുരക്ഷയുള്ള പട്ടേൽ അഹമ്മദാബാദിൽ നിന്നാണ് എത്തിയത്.
ഇന്നു രാവിലെ 9.45ന് ഹെലികോപ്റ്റർ മാർഗം ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിലേക്ക് തിരിക്കും. ഞായറാഴ്ച വരെ ദ്വീപിൽ ഉണ്ടാകും. ബുധൻ മുതൽ ശനി വരെയുള്ള പരിപാടികൾ മുൻനിശ്ചയപ്രകാരം തന്നെ നടക്കുമെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു.
വൈദ്യുതി: ടെണ്ടർ അടുത്ത ആഴ്ച
ലക്ഷദ്വീപിലെ വൈദ്യുത ഉത്പാദനവും വിതരണവും സ്വകാര്യവത്കരിക്കാനുള്ള ടെണ്ടർ നടപടികൾ അടുത്ത ആഴ്ച തുടങ്ങും. ദാമൻ ദിയുവിൽ കേന്ദ്രസർക്കാരിന്റെ ടെണ്ടർ നടത്തുന്ന ട്രാൻസാക്ഷൻ അഡ്വൈസർ കമ്പനിയുമായി അഡ്മിനിസ്ട്രേറ്ററും ഉദ്യോഗസ്ഥരും ചർച്ച നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |