തിരുവനന്തപുരം: സി.പി.എം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് വേണ്ടിയുള്ള ചർച്ചകൾ പാർട്ടി ജില്ലാതലങ്ങളിൽ പുരോഗമിക്കുന്നു. രണ്ടുദിവസത്തിനകം മന്ത്രിമാർക്കെല്ലാം പ്രൈവറ്റ് സെക്രട്ടറിമാരാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയുൾപ്പടെ അഞ്ചു മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ ഇതിനകം ചുമതലയേറ്റു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. രാഗേഷ് മുഖമന്ത്രിയുടെയും കെ. സജീവൻ വീണ ജോർജിന്റെയും പ്രൈവറ്റ് സെക്രട്ടറിമാരായി ചുമതലയേറ്റു. സി.പി.എം കാസർകോട് സെക്രട്ടേറിയറ്റംഗം ഡോ. വി.പി.പി. മുസ്തഫ മന്ത്രി എം.വി. ഗോവിന്ദന്റെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം വി. രാമചന്ദ്രൻ നായർ മന്ത്രി വി. ശിവൻകുട്ടിയുടെയും ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം മനു സി. പുളിയ്ക്കൽ സജീ ചെറിയാന്റെയും പ്രൈവറ്റ് സെക്രട്ടറിമാരായി ചുമതലയേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |