ന്യൂഡൽഹി: കൊവിഡ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. ആരോഗ്യ പ്രവർത്തകരുടെ കൊവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണം. പ്രതിരോധ സംവിധാനം അവർ ജോലി ചെയ്യുന്ന സ്ഥാപനം ഉറപ്പുവരുത്തണം. ഇതിനായി ഒരു ഇൻഫക്ഷൻ കൺട്രോൾ ഓഫീസറെ നിയമിക്കണം. പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാമാർഗങ്ങൾ ഉറപ്പുവരുത്തണം. എല്ലാ ആരോഗ്യ പ്രവർത്തകർക്കും മുൻകരുതൽ ഡോസ് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |