കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്നത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രിയുടെ റിപ്പോർട്ട് ലഭ്യമാകാത്തതിനാൽ പ്രതി പൾസർ സുനിയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ സമയം ജനുവരി 31ന് അവസാനിച്ചത് ചൂണ്ടിക്കാട്ടി സുനി നൽകിയ ജാമ്യ ഹർജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് പരിഗണിക്കുന്നത്. നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് കഴിഞ്ഞ ജൂലായ് 13ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |