തിരുവനന്തപുരം: ഈ മാസം അവധികളുടെ ചാകരക്കോളാണ്. ഇതിൽ ഏറ്റവും പ്രധാനം ഓണാവധിതന്നെയാണ്. തുടർന്നങ്ങോട്ട് രണ്ടാം ശനിയുൾപ്പെടെയുള്ള അവധിയും. ബാങ്കുകൾക്ക് ഈ മാസം 14 ദിവസം അവധിയാണ്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണിത്. പ്രാദേശിക, ദേശീയ അവധികൾ ഉൾപ്പെടെയാണിത്. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. ബാങ്കുകൾ തുറന്നുപ്രവർത്തിക്കില്ലെങ്കിലും ഓൺലൈൻവഴി ഇടപാടുകൾ നടത്താനാവുന്നത് ഇടപാടുകാർക്ക് വലിയ ആശ്വാസമാണ്.
അവധിദിവസങ്ങൾ ഇവയാണ്
സെപ്തംബർ 3 ബുധനാഴ്ച കർമ പൂജ:ഝാർഖണ്ഡ്.
സെപ്തംബർ 4 വ്യാഴാഴ്ച ഒന്നാം ഓണം (ഉത്രാടം): കേരളം.
സെപ്തംബർ 5 വെള്ളിയാഴ്ച തിരുവോണം, നബി ദിനം: കേരളം, ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കർണാടക, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, മണിപ്പൂർ, ജമ്മു കാശ്മീർ, ഉത്തർപ്രദേശ്, ഡൽഹി, ഝാർഖണ്ഡ്, തെലങ്കാന.
സെപ്തംബർ 6 ശനിയാഴ്ച നബിദിനം: സിക്കിം, ഛത്തീസ്ഗഡ്, ജമ്മുകാശ്മീർ.
സെപ്തംബർ 7 ഞായറാഴ്ച.
സെപ്തംബർ 12 വെള്ളിയാഴ്ച Eid i Milad ul Nabi: ജമ്മുകാശ്മീർ.
സെപ്തംബർ 13 രണ്ടാം ശനിയാഴ്ച.
സെപ്തംബർ 14 ഞായറാഴ്ച.
സെപ്തംബർ 22 തിങ്കളാഴ്ച നവരാത്രി ആരംഭം: രാജസ്ഥാൻ.
സെപ്തംബർ 23 ചൊവ്വാഴ്ച മഹാരാജ ഹരിസിങ് ജന്മദിനം: ജമ്മുകാശ്മീർ.
സെപ്തംബർ 27 നാലാമത്തെ ശനിയാഴ്ച.
സെപ്തംബർ 28 ഞായറാഴ്ച.
സെപ്തംബർ 29 തിങ്കളാഴ്ച പൂജവയ്പ്പ്, ദുർഗാപൂജ: ത്രിപുര, അസം, പശ്ചിമബംഗാൾ.
സെപ്തംബർ30 ചൊവ്വാഴ്ച ദുർഗാപൂജ: ത്രിപുര, ഒഡീഷ, അസം, മണിപ്പൂർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ബീഹാർ, ഝാർഖണ്ഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |