അമ്പലപ്പുഴ: എഴുപത്തഞ്ചാമത് പുന്നപ്ര - വയലാർ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് തുടക്കം. പുന്നപ്രയിലെ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള രക്ത പതാക പുറക്കാട് വാരാചരണ കമ്മിറ്റി സെക്രട്ടറി കെ. അശോകനിൽ നിന്ന് പ്രസിഡന്റ് പി. സുരേന്ദ്രൻ ഇന്ന് വൈകിട്ട് നാലിന് തോട്ടപ്പള്ളിയിൽ ഏറ്റുവാങ്ങും.
സമരസേനാനി ശശിധരന്റെ ഭാര്യ ശ്യാമളയിൽ നിന്ന് വാരാചരണ കമ്മിറ്റി സെക്രട്ടറി ടി.എസ്. ജോസഫ് കൊടിമരം ഏറ്റുവാങ്ങും. വൈകിട്ട് അഞ്ചിന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. ജയൻ പതാക ഉയർത്തും. 22ന് വൈകിട്ട് നാലിന് നടക്കുന്ന വനിതാ സെമിനാർ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും.
23ന് രാവിലെ 11ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് 3ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സമര സേനാനി വാരിയം പറമ്പിൽ കൃഷ്ണന്റെ മകൾ സുവർണ പ്രതാപൻ കൊളുത്തുന്ന ദീപശിഖ എൻ. രാജേഷ് ഏറ്റുവാങ്ങും. വൈകിട്ട് 6ന് മണ്ഡപ നടയിൽ ദീപശിഖ എത്തുമ്പോൾ ആദിൽ ജുനൈദിൽ നിന്ന് ഇ.കെ. ജയൻ ഏറ്റുവാങ്ങും.
പൊതു സമ്മേളനം സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ജി. സുധാകരൻ, മന്ത്രി പി. പ്രസാദ്, എ.എം. ആരിഫ് എം.പി, എച്ച്. സലാം എം.എൽ.എ, ടി.ജെ. ആഞ്ചലോസ്, എ. ഓമനക്കുട്ടൻ, അഡ്വ. വി. മോഹൻദാസ് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |