കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. മുഖ്യപ്രതിയും എം.എസ്. സൊല്യൂഷൻസ് സി.ഇ.ഒയുമായ മുഹമ്മദ് ഷുഹൈബിനെയാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തത്. നാലാംപ്രതി മലപ്പുറം മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്യൂൺ അബ്ദുൾ നാസറിനെ കസ്റ്റഡിയിൽ വാങ്ങി ഇന്ന് സ്‌കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെയാണ് പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.തുടർന്ന് ഷുഹെെബിനെ കൊടുവള്ളിയിലെ എം.എസ് സൊല്യൂഷൻസ് സ്ഥാപനത്തിലും ഒളിവിൽ കഴിഞ്ഞ കുന്ദമംഗലത്തെ ബന്ധു വീട്ടിലും എത്തിച്ച് വിവരങ്ങൾ ശേഖരിച്ചു.നേരത്തെ സ്ഥാപനത്തിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി ലാപ്ടോപ്പ്, മൊബെെൽ ഫോണുകൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ചോദ്യപേപ്പർ ചോർന്ന കേസിൽ മുഹമ്മദ് ഷുഹൈബിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |